സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ കായംകുളത്ത് പുകയില ഉത്പന്ന വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് സ്നിഫര്‍ ഡോഗ് ലിഡോയുടെ സഹായത്തോടെ പുകയില ഉത്പന്ന വേട്ട നടത്തിയ സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്്തു. കടകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 40 കെട്ടോളം ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
കായംകുളം വളഞ്ഞനടക്കാവില്‍ കച്ചവടം നടത്തുന്ന കൃഷ്ണപുരം വില്ലേജില്‍ പെരിങ്ങാല കാട്ടില്‍ പറമ്പില്‍ അജികുമാര്‍ (45), കൃഷ്ണപുരം വില്ലേജില്‍ പെരിങ്ങാല കാരൂര്‍ കോട്ടയില്‍ കോശി ഡാനിയല്‍(58), ഞക്കനാല്‍ പൊന്നി സ്റ്റേഷനറി കട നടത്തുന്ന രാജോഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വരും ദിവസങ്ങളിലും ഇത്തരത്തില്‍ പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു പറഞ്ഞു. കായംകുളം എസ്.ഐ: ബൈജുവിന്റെ നേതൃത്വത്തില്‍ പ്രബേഷന്‍ എസ്.ഐ: അജ്മല്‍ ഹുസൈന്‍, പോലീസുകാരായ ലിജു, ബിനുമോന്‍, ശ്രീനാഥ് എന്നിവരോടൊപ്പം ആലപ്പുഴ ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha