സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല.
എന്നാല്‍ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിതീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. നാഗപട്ടണം പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ എഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയാണുള്ളത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha