മോഷണം പോയ സ്‌കൂട്ടര്‍ വീടിനു സമീപത്തെ പായല്‍ നിറഞ്ഞ കുളത്തില്‍, കട്ടത് ആരെന്ന സൂചനയെന്ന് പൊലീസ്

ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് 9-ാം വാര്‍ഡ് കങ്കനുള്ളിത്തറയില്‍ ശിവന്റെ ഭാര്യ ധന്യയുടെ സ്‌കൂട്ടര്‍ കഴിഞ്ഞ 24-ന് രാത്രി വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ടിരുന്നു.
ആ സ്‌കൂട്ടര്‍ വീടിനു സമീപത്തെ കുളത്തില്‍നിന്നു കണ്ടെടുത്തു. ചേര്‍ത്തല പൊലീസ് ഇവരുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിരുന്നു.
വീടിനു സമീപമുള്ള പായല്‍ നിറഞ്ഞ കുളത്തിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചു സൂചനയുള്ളതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
സിഐ പി.ശ്രീകുമാര്‍, എസ്‌ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha