കോട്ടയം കൊലപ്പാറയില്‍ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ 8 മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

കോന്നിയ്ക്കടുത്ത് കൊലപ്പാറയില്‍ ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനു സമീപത്ത് ടാപ്പിങ്ങിനെത്തിയ ആള്‍ വീടിനുള്ളില്‍ ഒരു അസ്ഥികൂടം ഉള്ളതായി കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു.
ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായര്‍ (57) എന്നൊരാളെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി. മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha