സ്‌പെഷല്‍ ഡ്രൈവ്: ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് വിഭാഗത്തിന്റെ പിടിയില്‍

കൊല്ലം എക്‌സൈസ് സിഐ എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം ഒന്നര കിലോ കഞ്ചാവുമായി കേരളപുരം അഞ്ചുമുക്ക് തണല്‍ നഗറില്‍ ഹരിലാലിനെ (40) അറസ്റ്റു ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്മസ് എന്നിവയ്ക്കു മുന്നോടിയായുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
എക്‌സൈസ് അസി.കമ്മിഷണര്‍ ബി.സുരേഷിന്, കേരളപുരം ശ്മശാനം കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രിവന്റീവ് ഓഫിസര്‍മാരായ സുബിന്‍ ബെര്‍ണാഡ്, എ,രാജു, സി.ബിജുമോന്‍, ഷാഡോ ടീം അംഗങ്ങളായ എവേഴ്‌സന്‍ ലാസര്‍, ദിലീപ്കുമാര്‍, സതീഷ്ചന്ദ്രന്‍, എം.ആര്‍.അനീഷ്, വിഷ്ണുരാജ്, സിദ്ധു, അഖില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha