ഡോളര്‍ കടത്തിലും എം ശിവശങ്കറിന് രക്ഷയില്ല; ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തി; പ്രതിചേര്‍ക്കുവാൻ തയ്യാറെടുത്ത് കസ്റ്റംസ്

സ്വപ്നയുടെ മൊഴിയെത്തുടര്‍ന്ന് കസ്റ്റംസിന്റെ മറ്റൊരു നിർണ്ണായക നീക്കം. ഡോളര്‍ കടത്തിലുംഎം ശിവശങ്കറിന് രക്ഷയില്ല. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെ പ്രതിചേര്‍ക്കുവാൻ ഒരുങ്ങുകയാണ് കസ്റ്റംസ് ഇപ്പോൾ. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ക്കുവാൻ ഒരുങ്ങുന്നത് . ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാൽ ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന മൊഴി നൽകി . പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്രിക്കുകയാണ് . ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കരനെ അഞ്ചാം പ്രതിയാക്കാനാണ് ഇപ്പോൾ സാധ്യത. നിലവില്‍ സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയിലും ശിവശങ്കര്‍ പ്രതിയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളാണ് ശിവശങ്കറിനെതിരായ കേസുകള്‍ ഇപ്പോൾ അന്വേഷിക്കുന്നത്.
ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെയും, പി.എസ്. സരിത്തിനെയും അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു . ഒരാഴ്ചത്തെ കസ്റ്റഡി വശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം അഡി. സി.ജെ.എം കോടതിയാണ് അനുമതി നല്‍കിയത്, ശിവശങ്കറിനെയും സ്വപ്‌നയേയും സരിത്തിനേയും ഒരേസമയം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. സരിത്ത് വിയ്യൂര്‍ ജയിലിലും സ്വപ്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെയും കസ്റ്റംസിന് കസ്റ്റഡിയില്‍ ലഭിച്ചിരുന്നു .യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്ബത്തികവിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക് 1.30 കോടി രൂപയുടെ ഡോളറാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടുവഴി കടത്തിയത്. ഇതിനു താനും സരിത്തും ഒത്താശചെയ്‌തെന്ന് സ്വപ്ന കസ്റ്റംസിന് മെഴി നല്‍കിയിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ചെക്കിംഗ് ഒഴിവാക്കാന്‍ സ്വപ്നയും സരിത്തും ഖാലിദിനെ ഒമാനിലേക്ക് അനുഗമിച്ചിരുന്നു. അവിടെ നിന്ന് ഖാലിദ് കെയ്‌റോവിലേക്കും തങ്ങള്‍ ദുബായിലേക്കും പോയെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.ഇപ്പോൾ സ്വപ്നയുടെ മൊഴിയെത്തുടര്‍ന്ന് ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെയും പ്രതി ചേർക്കും.
https://www.facebook.com/Malayalivartha