കുഴപ്പമാകുമെന്നാ തോന്നണേ... കിഫ്ബിയെ ചുറ്റിപ്പറ്റി കേന്ദ്രത്തിനെയും കേന്ദ്ര ഏജന്‍സികളേയും കുറ്റം പറഞ്ഞ മന്ത്രി തോമസ് ഐസകിന് പണി കൊടുത്ത് വിജിലന്‍സ്; വളരെ ലാഭത്തില്‍ പോകുന്ന കെ.എസ്.എഫ്.ഐ.യില്‍ റെയ്ഡ് നടന്നതോടെ ചിട്ടിയില്‍ ചേര്‍ന്ന പുത്തന്‍പണക്കാര്‍ ആശങ്കയില്‍; കള്ളപ്പണ ആരോപണം ശക്തമായാല്‍ ഇഡി ഏറ്റെടുക്കും

വെറുതേ കിടന്ന് ഉറങ്ങിയ സിഎജിയെ വിളിച്ചുണര്‍ത്തിയ ധനമന്ത്രി തോമസ് ഐസക്കിന് പല വഴിക്കും പണി വരികയാണ്. കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടു നില്‍ക്കുന്ന തോമസ് ഐസക് കേന്ദ്രത്തിനേയാണ് കുറ്റം പറഞ്ഞത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിജിലന്‍സ് ഐസക്കിന് കീഴിലുള്ള കെ.എസ്.എഫ്.ഇ.യില്‍ കണക്കെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടു. റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കേന്ദ്രത്തിന് പിന്നാലെ സ്വന്തം വിജിലന്‍സിനേയും തള്ളിപ്പറയേണ്ട ഗതികേടിലാണ്. ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി നടത്തുന്നവരും അങ്കലാപ്പിലാണ്. ഇതിന്റെ സ്‌ത്രോതസ് കാണിക്കാന്‍ പറഞ്ഞാല്‍ പുത്തന്‍ പണക്കാര്‍ പെട്ടു പോയതു തന്നെ. ചിട്ടിയും പൊളിയും. കള്ളപ്പണ ആരോപണം വിജിലന്‍സ് പുറത്താക്കിയാല്‍ പിന്നെ വട്ടമിട്ട് ഇഡിയും വരും. അതോടെ എല്ലാം കുളമാകും. പാവപ്പെട്ട പണക്കാരെ കുരുതികൊടുക്കുന്നതിന് തുല്യമാകും.
ധനവകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നടപടിയായി വിജിലന്‍സിന്റെ കെഎസ്എഫ്ഇ റെയ്ഡ് മാറുകയാണ്. ലൈഫ് പദ്ധതിയില്‍ സിബിഐ കേസെടുത്തപ്പോള്‍ ചടുലമായി നീങ്ങിയ ആഭ്യന്തര വകുപ്പ് വിജിലന്‍സിനെക്കൊണ്ട് ഉടന്‍ കേസെടുപ്പിക്കുകയും ലൈഫ് മിഷനില്‍ നിന്നു രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കെഎസ്എഫ്ഇക്കെതിരായി റെയ്ഡിനിറങ്ങുമ്പോള്‍ വിജിലന്‍സ് അതിന്റെ രാഷ്ട്രീയ വരും വരായ്കകള്‍ ആലോചിച്ചില്ലെന്നതാണു ധനമന്ത്രിയെ ചൊടിപ്പിച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണു കെഎസ്എഫ്ഇ. സ്‌കൂള്‍ കുട്ടികള്‍ക്കു കുടുംബശ്രീ വഴി ലാപ്‌ടോപ് നല്‍കുന്ന പദ്ധതി അവതാളത്തിലായിരിക്കെയാണ് റെയ്ഡ്. വിജിലന്‍സ് കണ്ടെത്തിയതിനു സമാനമായ ക്രമക്കേടുകള്‍ ഈയിടെ സിഎജി റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയ്ക്കു കളങ്കമേല്‍പിക്കുമെന്ന ആശങ്ക ധനവകുപ്പിനുണ്ട്.
റെയ്ഡിനിടെ നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. പണയാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ 10 ശാഖകളില്‍ വീഴ്ച. 4 ശാഖകളില്‍ സ്വര്‍ണപ്പണയത്തട്ടിപ്പ്. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖകളും വകമാറ്റുന്നു. വണ്ടിച്ചെക്ക് നല്‍കുന്നവരെയും നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുന്നു; ചിട്ടി പണം നല്‍കുന്നു. 40 പേരെ ചേര്‍ക്കേണ്ടിടത്ത് 25-30 പേര്‍ മാത്രം; ബാക്കി പേരുകള്‍ വ്യാജം. നറുക്കെടുക്കുമ്പോള്‍ ഇവര്‍ പണം അടയ്ക്കുന്നില്ലെന്നു കാരണം. കെഎസ്എഫ്ഇയുടെ തനതു ഫണ്ടില്‍ നിന്നാണ് ചിട്ടി കിട്ടുന്നവര്‍ക്കു പണം നല്‍കുന്നത്. 2-5 ലക്ഷം രൂപ മാസത്തവണ. ചിട്ടികള്‍ക്ക് ചില മേഖലകളില്‍ വന്‍ ഡിമാന്‍ഡ്. മാസം 10 ലക്ഷം രൂപ വരെ അടയ്ക്കുന്നവരുണ്ട്. ഇങ്ങനെയുള്ള വിജിലന്‍സ് കണ്ടെത്തലുകളാണ് ഇഡിയുടെ വരവ് സാധ്യമാക്കുന്നത്. ഒരു മാസം 10 ലക്ഷം രൂപയടച്ചാല്‍ ഒരു വര്‍ഷം ഒരു കോടിക്ക് മുകളിലാകും. ഇതിന് അടയ്ക്കുന്നയാളിന്റെ വരുമാനം എവിടെ നിന്ന്. ഇവിടെയാണ് കള്ളപ്പണത്തിന്‍മേല്‍ ഇഡിയുടെ വരവ് പ്രതീക്ഷിക്കുന്നത്.
ഇതോടെയാണ് ധനമന്ത്രി തോമസ് ഐസക്കിനു കീഴിലെ കെഎസ്എഫ്ഇയില്‍ മുഖ്യമന്ത്രി പിണറായി വിജയനു ചുമതലയുള്ള വിജിലന്‍സ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയും ക്രമക്കേടു കണ്ടെത്തലും വിവാദത്തിലായത്. സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കെ ഇത്തരമൊരു റെയ്ഡ് 'ആരുടെ വട്ടാണെ'ന്ന ചോദ്യവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. എന്നാല്‍, വിജിലന്‍സിന്റെ മിന്നല്‍ പരിശോധനകള്‍ തങ്ങളുമായി ആലോചിച്ചല്ലെന്നും കൃത്യമായ വിവരം വച്ച് ഉദ്യോഗസ്ഥരാണു തീരുമാനിക്കുന്നതെന്നും ആഭ്യന്തര വകുപ്പു കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അതേസമയം, കണ്ടെത്തിയ ക്രമക്കേടുകളില്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പൂഴ്ത്തിയാലും മന്ത്രി തോമസ് ഐസക് പേടിക്കുന്നത് ഇഡിയെയാണ്. വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ കെ.എസ്.എഫ്.ഇ. വെട്ടിലാക്കുമോ?
https://www.facebook.com/Malayalivartha