അതും പൊളിച്ചല്ലോ... കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് സത്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു; ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇ.ഡി. തേടുന്നു; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നീളുമ്പോള്‍ ഇനി ഊഴം രവീന്ദ്രന്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന പല പ്രസ്താവനകളും സത്യമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തുകയാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോസ്ഥര്‍ക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പി.എസ്. സി.എം രവീന്ദ്രന്റെ ബന്ധുക്കളാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. മാത്രമല്ല കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നയതന്ത്ര ബാഗേജുകള്‍ വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി മൂന്നുതവണ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെ വെളിപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയിലാണു നിര്‍ണായക വെളിപ്പെടുത്തല്‍. എന്നാല്‍ ഏറ്റവുമൊടുവില്‍, കഴിഞ്ഞ ജൂണ്‍ 30നു സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ടപ്പോള്‍ സ്വപ്‌ന അഭ്യര്‍ഥിച്ചെങ്കിലും ശിവശങ്കര്‍ കസ്റ്റംസിനെ വിളിക്കാന്‍ കൂട്ടാക്കിയില്ല.
സ്വപ്‌നയുടെ ആവശ്യപ്രകാരം ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഓഫീസറാരെന്ന് ഇ.ഡി. അന്വേഷണമാരംഭിച്ചു. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതിനേത്തുടര്‍ന്ന് സ്വപ്‌ന സഹായത്തിനു ശിവശങ്കറെ വിളിച്ചതിനു ഡിജിറ്റല്‍ തെളിവുണ്ട്. ബാഗ് വിട്ടുകിട്ടിയില്ലെങ്കില്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും ആരെയെങ്കിലും വിളിച്ചു പറയണമെന്നുമായിരുന്നു സ്വപ്‌നയുടെ വാട്‌സ്ആപ് സന്ദേശം. ഇതോടെ, കസ്റ്റംസ് ഓഫീസറെ വിളിച്ച ശിവശങ്കര്‍, കിട്ടിയ മറുപടി സ്വപ്‌നയ്ക്കു ഫോര്‍വേഡ് ചെയ്തു. 'റിമാര്‍ക്‌സ് ഫ്രം കസ്റ്റംസ്' എന്ന മറ്റൊരു സന്ദേശവും ശിവശങ്കര്‍ സ്വപ്‌നയ്ക്ക് അയച്ചു. എന്നാല്‍, സന്ദേശം ഡിലീറ്റ് ചെയ്തതിനാല്‍, എന്തു മറുപടിയാണു കസ്റ്റംസ് ഓഫീസര്‍ ശിവശങ്കര്‍ക്കു നല്‍കിയതെന്നു കണ്ടെത്താനായില്ല.
ഈ ഓഫീസര്‍ ആരാണെന്ന് ഇ.ഡി. അന്വേഷിച്ചുവരുന്നു. സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കണ്ടെത്താനാണു ശ്രമം. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇ.ഡി. വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ആ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍മാരുടെ വിവരമാണു തിരക്കിയത്. ജൂനിയര്‍ ഓഫീസര്‍മാരെയല്ല, കസ്റ്റംസിന്റെ ഉന്നത ഓഫീസറെത്തന്നെയാണു ശിവശങ്കര്‍ വിളിച്ചതെന്നാണു പ്രാഥമികവിവരം. സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇയാളില്‍നിന്നു വിശദീകരണം തേടുമെന്നാണു വിവരം.
2019 ജൂണിലാണു സ്വര്‍ണക്കടത്തിനായി പരീക്ഷണാര്‍ഥം രണ്ടുതവണ ബാഗേജ് അയച്ചതെന്നാണു പ്രതികളുടെ മൊഴി. 2019 നവംബര്‍ മുതലാണു നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്. അന്നെല്ലാം ശിവശങ്കര്‍ ഇടപെട്ടതായാണു വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ക്ക് അറിയാമായിരുന്നെന്നു സ്വപ്‌ന കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്.
21 തവണ സ്വര്‍ണം കൊണ്ടുവന്നതു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്നും അന്വേഷിക്കുന്നു. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്നാണു സൂചന. സ്വപ്‌നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഷിപ്പ് കാര്‍ഗോ വഴി കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാനും ശിവശങ്കര്‍ ഇടപെട്ടതായി സൂചനയുണ്ട്. ഈന്തപ്പഴം കൊണ്ടുവരാന്‍ ശിവശങ്കറിന്റെ അറിവോടെയാണു സ്വപ്‌നയും പി.എസ്. സരിത്തും കൊച്ചി തുറമുഖത്തെത്തിയത്.
എന്തായാലും വെള്ളിയാഴ്ച രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യുന്നതോടെ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും എന്ന് തന്നെയാണ് ഇഡി കരുതുന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസില്‍ നിന്നാരെങ്കിലും കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ ആ ഫ്രാക്ഷനെ ഉടന്‍ തൂക്കി പുറത്തിടും.
"
https://www.facebook.com/Malayalivartha