കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത തെളിയുന്നെന്ന് പ്രവചനം; ഇന്ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്, തിങ്കളാഴ്ച മുതല്‍ കനത്ത മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട് പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങിയാതായി റിപ്പോർട്ട്. ഇതു തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കും തുടർന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് വ്യക്തമാക്കുന്നത്. തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് . വടക്കൻ കേരളത്തിൽ മഴ കുറയും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ബുർവി (Burevi) എന്ന പേരിലാകും അറിയപ്പെടുന്നത്. മാലദ്വീപാണ് ഇതിനു പേരു നിർദേശിച്ചത്. ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കൻ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാൽ അപകടസാധ്യത കൂടുതലാകുമെന്നും മുന്നറിയിപ്പ് നൽകി.
ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത തെളിയുന്നെന്ന് പ്രവചനം ഏറെ നിർണയകാമുകയാണ്. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. ഇന്ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കാനാകില്ല എന്നതാണ്. കാലാവസ്ഥ വിദഗ്ധരുടെ പഠന പ്രകാരം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍മദം ചുഴലിക്കാറ്റായി മാറി ഒഡിഷ, ആന്ധ്ര തീരങ്ങള്‍ക്ക് സമീപത്തു കൂടി കടന്നു പോകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്തരീക്ഷ മര്‍ദത്തിന്റെ ഫലമായി ദിശമാറിയാല്‍ അതു കേരളത്തിനു ഭീഷണിയാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഡിസെബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മാത്രമേ ബുര്‍വിയുടെ കൃത്യമായ ഗതി മനസിലാക്കാന്‍ സാധിക്കുകയുള്ളു. അതേസമയം, ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിയും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha