Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഈ സാധാരണക്കാരനെ അടുത്തറിയാം... ഇക്കണോമിക് സര്‍വീസില്‍ നിന്നും കാക്കികുപ്പായത്തിലേക്ക്...

20 MAY 2015 10:18 PM IST
മലയാളി വാര്‍ത്ത.

ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലര്‍ത്തുന്ന കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനാണ് പുതിയ ഡിജിപി ടിപി സെന്‍കുമാര്‍. പലപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം കാരണം പൊലീസ് കുപ്പായത്തില്‍ നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ് സെന്‍കുമാര്‍. എങ്കിലും തന്റെ കര്‍ത്തവ്യത്തോട് മടികാണിക്കാതെ ആത്മര്‍ത്ഥതയോടെ ചെയ്യുന്ന ജോലി ഫലപ്രദമായി ചെയ്യുകയായരുന്നു സെന്‍കുമാര്‍ ചെയ്തത്. കാക്കി ഇട്ടാണെങ്കിലും അല്ലെങ്കിലും ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിച്ചതുകൊണ്ടു കൂടിയാണ് സെന്‍കുമാറിനെ തേടി ഒടുവില്‍ ഡിജിപി പദവിയും എത്തിയത്.
തൃശ്ശൂര്‍ കാടുകുറ്റി സ്വദേശിയണ് സെന്‍കുമാര്‍. സാധാരണക്കാരനായ സെന്‍കുമാര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കി. അതിനുശേഷം ഇക്കണോമിക സര്‍വീസില്‍ എത്തിയ അദ്ദേഹത്തിന് 1983ലാണ് ഐപിഎസ് പദവി ലഭിച്ചത്. കാസര്‍കോഡായിരുന്നു ആദ്യ നിയമനം. ഇവിടെ എഎസ്പിയായി ജോലി തുടങ്ങിയ സെന്‍കുമാര്‍ പിന്നീട് അതിവേഗം ഉന്നത പദവിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളില്‍ എസ്പിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ പ്രമാദമായ പല കേസുകളുടെയും അന്വേഷണ ചുമതലയും സെന്‍കുമാറിന് ആയിരുന്നു. പൊലീസിന്റെ വിവിധ മേഖലകളില്‍ മാറി മാറി പ്രവര്‍ത്തിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട സര്‍വ്വീസിനിടെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കി.
വിതുര, പന്തളം പെണ്‍വാണിഭകേസുകള്‍, മാഞ്ചിയംതേക്ക്ആട്, ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരകേസ് തുടങ്ങി പ്രമാദമായ കേസകളുട അന്വേഷണ ചുമതല സെന്‍കുമാറിനായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹനവകുപ്പ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ഇതില്‍ കെഎസ്ആര്‍ടിസി മേധാവിയായിരിക്കേ പുതിയ ബസുകളും പരിഷ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച്ചവച്ചത്. 
പൊലീസ് സേനയില്‍ അച്ചടക്കവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ വിവാദത്തില്‍ ചാടുകയും ചെയ്തു. കലാഭവന്‍ മണിയെ അനുകൂലിച്ച് പ്രസംഗിച്ച സംഭവമായിരുന്നു അതില്‍ ഒന്ന്. കലാഭവന്‍ മണിയോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവത്തെ ഉദ്ദേശിച്ചു നടത്തിയ അഭിപ്രായം ചിലര്‍ വിവാദമാക്കുകയായിരുന്നു. മണിക്ക് പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടിത്തേക്കുന്നതുമായ സമീപനം ഇനിയും മാറിയിട്ടില്ല എന്നാണ് ഈ സംഭവം കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കോടതി കേറേണ്ട സാഹചര്യവും അദ്ദേഹത്തിന് ഉണ്ടായി.
കേസുകളിലെ സാക്ഷികള്‍ക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്റലിജന്റ്‌സ് എഡിജിപിയായിരുന്ന വേളയില്‍ ജോലിയുടെ പേരില്‍ അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളി ആകുകയും ചെയ്തു. ഇതിന്റെ പേരില്‍ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോഴും അദ്ദേഹം അത് നിരസിക്കുകയും ചെയ്്തു. ഇന്റലിജന്റ്‌സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച്ചവച്ചിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് പേര് കേള്‍പ്പിച്ച സെന്‍കുമാര്‍ ഏറെകാലവും പ്രവര്‍ത്തിച്ചത് കേരളത്തില്‍ തന്നെയായിരുന്നു. 32 വര്‍ഷം അദ്ദേഹം കേരളത്തില്‍ ജോലി നോക്കി.
എന്തും രാഷ്ട്രീയ വിവാദമാകുന്ന കേരളത്തിലെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു സെന്‍കുമാര്‍. ഏത് തസ്തികയിലും വിശ്വസിച്ച് സെന്‍കുമാറിനെ ഏല്‍പ്പിക്കാം എന്ന ബോധ്യം സര്‍ക്കാറിനും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജയിലിലെ ഫോണ്‍വിളി വിവാദമായപ്പോള്‍ സെന്‍കുമാറിനെ ജയില്‍മേധാവിയായി സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനത്ത ബിരുദത്തിന് പുറമേ നിയമ ബിരുദവുമുള്ള പുതിയ പൊലീസ് മേധാവി റോഡപകടകളെ കുറിച്ചുള്ള ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ വരെയാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends