Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ നടന്നത് ഗൂഢാലോചന, സോളാർ കേസിലെ രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോൾ സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്ത്... സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നത...

29 NOVEMBER 2020 01:23 PM IST
മലയാളി വാര്‍ത്ത

സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന പുതിയ വെളിപ്പെടുത്തലിലെ അന്വേഷണത്തിൽ കോൺഗ്രസിൽ ഭിന്നത. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രണ്ട് എംഎൽഎമാരുടെ പങ്കിനെകുറിച്ചും അന്വേഷിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് സോളാർ വിവാദം വീണ്ടും സജീവമായത്. ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.

രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നത്. എന്നാൽ മനോജ് കുമാറിന്റെ വാക്കുകൾ തള്ളിയ പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങൾ മുറുകുമ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതിങ്ങനെയായിരുന്നു. സോളാർ കേസിലെ രാഷ്ട്രീയ ​ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങളും പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു. സോളാർ കേസിനെക്കുറിച്ച് കഴിഞ്ഞ ദിവസം ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചും തുടർചർച്ചകളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേസിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ക്രൂരമായ വേട്ടയാടൽ ആണ് ഉമ്മൻ‌ചാണ്ടി നേരിട്ടത്. സമഗ്രമായ അന്വേഷണം വേണം. വിജിലൻസ് അന്വേഷണം അല്ല വേണ്ടത്. രണ്ടു എംഎൽ എമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം. കേരളത്തിലെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നു. നൽകിയ ഉറപ്പുകൾ പാലിക്കാതെ പോയ വ്യർത്ഥമായ നാലു വർഷത്തെ ഭരണം ആണ് കടന്നു പോയത്. സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്നു.

എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി തെറ്റിൽ നിന്നും തെറ്റിലേക്ക് നിപതിക്കുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിക്ക് ലൂയി പതിനാലാമന്റെ മനോഭാവമാണ്. കഴമ്പില്ലാത്ത ആരോപണങ്ങൾ പൊടി തെറ്റിയെടുത്തു അന്വേഷണം നടത്തുകയാണ്. മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണിത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ വളർച്ച സംഭ്രമജനകമാണ്. ജെറ്റ് വിമാനത്തിന്റെ വേഗത്തിലായിരുന്നു വളർച്ച. സത്യസന്ധമായി അന്വേഷണം മുന്നോട്ട് പോയാൽ മുഖ്യമന്ത്രിയും കുടുംബവും അഴി എണ്ണേണ്ടി വരും. ബിജെപി രാഷ്ട്രീയ ഇടപെടൽ നടത്തി ഇഡി അന്വേഷണം വഴി മാറ്റിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയിലേക്ക് എത്തും. കോടിയേരി ബാലകൃഷ്ണനെ രാജിവെപ്പിക്കാൻ സമ്മർദം ചെലുത്തിയ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. പിണറായിക്കും കോടിയേരിക്കും വ്യത്യസ്ത നീതിയാണ്. വെറുക്കപ്പെട്ട ചിഹ്നമായി അരിവാൾ ചുറ്റിക നക്ഷത്രം മാറി. ഇപ്പോൾ പ്രതിസന്ധിയിലാണ് സിപിഎം. പശ്ചിമ ബംഗാളിലെ അവസ്‌ഥയിലേക്ക് കേരളത്തിൽ സിപിഎം മാറി. പാർട്ടിക്കുള്ളിൽ കലാപം നടത്താൻ നല്ല കമ്മ്യൂണിസ്റ്റ്കാർ തയ്യാറാകണം. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ എന്തൊക്കെയോ ഒളിച്ചു വക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (8 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (37 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (46 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends