Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വി.എസേ. കാപ്പാത്തുങ്കോ... പോലീസ് നിയമഭേദഗതിക്ക് പിന്നാലെ വിജിലന്‍സ് റെയ്ഡിലും സിപിഎമ്മില്‍ കൂട്ടയടി; തോമസ് ഐസക്കിന് പിന്തുണയുമായി ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെ താറടിച്ച് കാണിച്ചപ്പോള്‍ ആഞ്ഞടിക്കാനൊരുങ്ങി മറുപക്ഷം; വി.എസിന്റെ കാലം ഓര്‍മ്മിപ്പിച്ച് സി.പി.എമ്മില്‍ പരസ്യ ചര്‍ച്ച

30 NOVEMBER 2020 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം മാറിയതിന്റെ അലയൊലികള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ട് പോയ കോടിയേരി ബാലകൃഷ്ണന്റെ വില പാര്‍ട്ടി അറിയികുയാണ്. കോടിയേരി പോയിട്ട് അധിക നാള്‍ ആയിട്ടില്ലെങ്കിലും ഇത് രണ്ടാമത്തെ വിഷയത്തിലാണ് കൂട്ടയടി തുടങ്ങിയത്. പോലീസ് നിയമ ഭേദഗതിക്ക് പിന്നാലെ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും പരസ്യമായ അടിയിലേക്കാണ് പോകുന്നത്. രണ്ടും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയാണ്. ആദ്യമായി പിണറായി വിജയനെതിരെ എതിര്‍സ്വരം ഉയരുകയാണ്.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഭാഗമായ വിജിലന്‍സ്, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ നടത്തിയ വിവാദ റെയ്ഡിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വത്തില്‍ത്തന്നെ അതൃപ്തി മറനീങ്ങിയതോടെ സി.പി.എമ്മില്‍ പുതിയ വിവാദത്തിന്റെ വെടിയൊച്ച ഉയരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തിന് കൂടുതല്‍ ഗൗരവം കൈവരുകയാണ്. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം, പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ചര്‍ച്ചയ്ക്കു ശേഷം അഭിപ്രായം പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. റെയ്ഡിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യങ്ങളുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്ന് ഉറപ്പായി. ഇന്ന് ചേരുന്ന പാര്‍ട്ടി യോഗം ഇത് ചര്‍ച്ച ചെയ്യും.


മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പടയൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി വിജിലന്‍സിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചതോടെ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരായ ആയുധമായെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന റെയ്ഡാണെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് തിരഞ്ഞെടുപ്പു കാലത്തും വിവാദങ്ങളുടെ കേന്ദ്രമാകുന്നതിലെ അതൃപ്തിയാണ് സി.പി.എമ്മില്‍ ശക്തമാകുന്നത്.

പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എമ്മിന് തുറന്നു സമ്മതിക്കേണ്ടി വന്നതിനു പിന്നാലെയാണ് റെയ്ഡ് വിവാദം. ആഭ്യന്തരവകുപ്പില്‍ നിന്ന് തുടര്‍ച്ചയായി ഇത്തരം നോട്ടപ്പിശകുണ്ടാകുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥര്‍ പല അട്ടിമറിനീക്കങ്ങള്‍ക്കും ചരടുവലിക്കാനിടയുണ്ടെന്നിരിക്കെ അതിന് കുട പിടിച്ചുകൊടുക്കണോ എന്നാണ് പാര്‍ട്ടിയിലെ ചോദ്യം.

സര്‍ക്കാരിന്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടേത് രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് ഇടതുമുന്നണി സമരം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ അന്വേഷണ ഏജന്‍സി രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമിട്ടു കൊടുത്തതിലാണ് അമര്‍ഷം.

മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞാണ് റെയ്ഡ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി തുടക്കം മുതല്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് അറിയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്ന ഐസക്കിന് വിജിലന്‍സിനെയും ശത്രുപക്ഷത്തു നിര്‍ത്തേണ്ടിവന്നു. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിലേക്കാണെന്ന് സംസാരമുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു വേണ്ടിയാണ് പരിശോധന നടന്നതെന്ന് സംശയിക്കണമെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം അതുകൊണ്ടുതന്നെ ഇരുതല മൂര്‍ച്ചയുള്ളതാണ്. ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയെന്നാണ് വിജിലന്‍സ് വാദം. അതിനാല്‍ കാര്യങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയേക്കും. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാര്‍ത്തകള്‍ക്കിടെ, വിജിലന്‍സ് ഇന്ന് പത്രക്കുറിപ്പിറക്കുമെന്നാണ് സൂചന. എന്തായാലും കോടിയേരി പോയതിന് ശേഷം എകെജി സെന്ററില്‍ തീയും പുകയും ഉയരുകയാണ്. ഇനിയെന്ത് ഉണ്ടാകുമെന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (40 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (55 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends