കെ എസ് ആര് ടി സി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.... തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്, നിയന്ത്രണം വിട്ട ബസ് മരത്തിലേക്ക് ഇടിച്ചു കയറി, ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.... 25 പേര്‍ക്ക് പരിക്ക്
കെ എസ് ആര് ടി സി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.... തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്, നിയന്ത്രണം വിട്ട ബസ് മരത്തിലേക്ക് ഇടിച്ചു കയറി, ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു....
കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്.
അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റുള്ള യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha