പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണ്ണായക ചോദ്യം ചെയ്യലിന് വിജിലന്‍സ്... ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്ന് വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും... കര്‍ശന വ്യവസ്ഥകളോടെയാണ് ചോദ്യം ചെയ്യലിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്
പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണ്ണായക ചോദ്യം ചെയ്യലിന് വിജിലന്‍സ്. ഡിവൈഎസ്പി വി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിലുള്ളവര്‍ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി. ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയും ഉച്ച കഴിഞ്ഞുമായി ആകെ 5 മണിക്കൂറാണ് മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിട്ടുള്ളത്. കര്‍ശന വ്യവസ്ഥകളോടെയാണ് ചോദ്യം ചെയ്യലിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്.
രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്കു ശേഷം 3 മുതല്‍ 4 വരെയുമാണു സമയം. ഓരോ മണിക്കൂറിനും ശേഷം 15 മിനിറ്റ് ഇടവേള നല്‍കണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ 18നാണു വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇദ്ദേഹം. ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക ഘട്ടത്തിലൂടെയാണ് അന്വേഷണം കടന്നു പോകുന്നത്.
അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഒട്ടേറെ വിവരങ്ങള്‍ അഴിമതി സംബന്ധിച്ച് അറിയാനുണ്ട് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിജിലന്‍സ്.
https://www.facebook.com/Malayalivartha