രഹസ്യ നീക്കം പൊളിഞ്ഞു ; ഇ എഫ് എല്‍ നിയമം അട്ടിമറിക്കുന്നതിനായി, അഭിമാരി പ്ലാന്റ്റേഷന്‍ ഉടമക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തത് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വന്‍ പിരിവ് ലക്ഷ്യമിട്ടെന്ന് ആരോപണം

ഇ എഫ് എല്‍ നിയമം അട്ടിമറിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന അഭിമാരി പ്ലാന്റ്റേഷന്‍ ഉടമക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തത് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വന്‍ പിരിവ് ലക്ഷ്യമിട്ടെന്ന് പരിസ്ഥിതി സ്‌നേഹികള്‍. വനം മന്ത്രിയെ സമര്‍ദ്ദം ചെലുത്തിയത് സി പിഎം, സി പി ഐ സംസ്ഥാന നേത്യത്വമാണെന്നാണ് സൂചന.
വനംമന്ത്രിയുടെ നീക്കത്തിനെതിരെ അഡ്വക്കേറ്റ് ജനറല്‍ രംഗത്തെത്തിയതോടെയാണ് രഹസ്യനീക്കം പൊളിഞ്ഞത് . അതിനിടെ എ.ജിയുടെ നിയമോപദേശം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു.
34,000 ഏക്കര്‍ വനം ഭൂമി നഷ്ടപ്പെടുത്താനുള്ള നീക്കമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.അഭിമാരി പ്ലാന്റേഷന്‍സിന് തോട്ടം വിട്ടുകൊടുത്താല്‍ സമാന രീതിയില്‍ ഏറ്റെടുത്ത 34000 ഏക്കര്‍ വനഭൂമി ഉടമകള്‍ര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും.
അപ്പോഴും സി പി എമ്മിനെ കുഴയ്ക്കുന്ന ഒരു ചോദ്യമുണ്ട്.തങ്ങളുടെ വിശ്വസ്തനായ അഡ്വകേറ്റ് ജനറലിന്റെ നിയമോപദേശം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ്? അത് സി പി ഐ യില്‍ നിന്നാണെന്ന സംശയത്തിലാണ് സി പി എം.
രസകരമായ കാര്യങ്ങളാണ് പിണറായി മന്ത്രിസഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സി പി എമ്മും സി പി ഐയും സംയുക്തമായി നടത്തുന്ന അഴിമതികള്‍ പോലും ഈ പാര്‍ട്ടികളില്‍ ഉള്ളവര്‍ തന്നെ ചോര്‍ത്തി കൊടുക്കുന്നു.
കോഴിക്കോട് കുറ്റ്യാടിയില്‍ ഇഎഫ്എല്‍ നിയമപ്രകാരം 219 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഇത് പുനപരിശോധിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഉത്തരവ് ചട്ടവിരുദ്ധമെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഇഎഫ്എല്‍ നിയമത്തിനെതിരെയുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് കാരണമാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇഎഫ്എല്‍ കസ്റ്റോഡിയനാണ് നിയമോപദേശം വാങ്ങിയത്.
19 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത കുറ്റ്യാടിയിലെ അഭിരാമി പ്ലാന്റേഷന്‍ വിട്ടുകൊടുക്കാനാണ് നീക്കം നടക്കുന്നത്. 219.51 ഏക്കര്‍ ഭൂമി ഇഎഫ്എല്‍ നിയമപ്രകാരം ഏറ്റെടുത്തത് ഇഎഫ്എല്‍ കസ്റ്റോഡിയനും ട്രൈബ്യൂണലും ശരിവച്ചിരുന്നു. തോട്ടം ഉടമക്ക് നിയമപ്രകാരം ഹൈക്കോടതിയോ സുപ്രീംകോടതിയെ മാത്രമേ സമീപിക്കാന്‍ കഴിയുവെന്നിരിക്കെയാണ് തോട്ടം ഉടമയെ സഹായിക്കാന്‍ സി പി എമ്മും സി പി ഐയും ചേര്‍ന്ന് നീക്കം നടത്തിയത്. വനം മന്ത്രി നിസഹായനായി നോക്കി നിന്നു. എന്നും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ബിനോയ് വിശ്വം കൂടി ഉള്‍പ്പെട്ടതാണ് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ബിനോയ് പോലും അറിയാതെയാണ് കാനത്തിന്റെ നേതൃത്വത്തില്‍ രഹസ്യ നീക്കം നടന്നത്.
ഇതോടെ പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ കൊണ്ടുള്ള ഏറ്റവും ശക്തമായ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് പുറത്തുവന്നിരിക്കുന്നത്. വനംഭൂമി ഏറ്റെടുത്ത നടപടി പുനപരിശോധിക്കാന്‍ സമിതിയുണ്ടാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഈ സമിതിയില്‍ തോട്ടം ഉടമയെയും ഉള്‍പ്പെടുത്തി. അതായിരുന്നു അത്ഭുതം. നിര്‍ണായക തീരുമാനമെടുക്കാനുള്ള സമിതിയില്‍ എങ്ങനെയാണ് ആരോപണ വിധേയനായ തോട്ടം ഉടമ അംഗമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ഇതിന് മറുപടി ഉണ്ടായിരുന്നില്ല. ഈ തീരുമാനം നിയവിരുദ്ധമെന്നാണെന്നാണ് എജിയുടെ റിപ്പോര്‍ട്ട്.
നിയമപ്രകാരം വനംഭൂമി ഏറ്റെടുക്കാനും പരിശോധിക്കാനും ഇഎഫ്എല്‍ കസ്റ്റോഡിനുമാത്രമാണ് അധികാരം, സര്‍ക്കാരിന് ഇടപെടാല്‍ കഴിയില്ലെന്നിരിക്കെ പരിശോധന സമിതി നിയമവിരുദ്ധമെന്നാണ് എജിയുടെ മറുപടി. ഒരു തോട്ടം ഉടമയുടെ പരാതിയില്‍ സര്‍ക്കാര്‍ സമിതിയുണ്ടാക്കിയ സാഹചര്യത്തില്‍ സമാനപരാതയുമായി മറ്റ് തോട്ടം ഉടമകളെത്തിയാല്‍ ഇതേ കീഴ് വഴക്കം പാലിക്കേണ്ടിവരും. ഇത് ഇഎഫ്എല്‍ നിയമത്തെ തന്നെ അട്ടിമറിക്കാന്‍ ഇടയാക്കും. വിവാദങ്ങള്‍ ഉയരുമ്പോഴും വനംമന്ത്രിയും സിപിഐയും മൗനം പാലിക്കുകാണ്.
നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പ് കഴിഞ്ഞാല്‍ മാസങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് പിരിവ് ഊര്‍ജിതമാണ്.
https://www.facebook.com/Malayalivartha
























