Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മന്ത്രി മുനീറിന്റെ ആഡംബര കാര്‍ യാത്ര നിയമവിരുദ്ധമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

21 MAY 2015 03:59 PM IST
മലയാളി വാര്‍ത്ത.

ആ യാത്ര നിയമവിരുദ്ധം തന്നെയെന്ന നിലപാടില്‍ ഉറച്ച് മോട്ടോര്‍ വാഹന വകുപ്പ്. കായംകുളത്ത് മന്ത്രി എം കെ മുനീര്‍ സഞ്ചരിച്ച വാഹനമിടിച്ച് കോളേജ് അദ്ധ്യാപകന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പ്. മന്ത്രിയുടെ ആംഡബര കാര്‍ യാത്ര നിയമവിരുദ്ധമെന്ന നിലപാടിലാണ് വകുപ്പ്.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുനീറിന്റെ ആഡംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ യാത്ര നിയമവിരുദ്ധമെന്നു കാട്ടി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.
വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാന്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചത് എന്നതിനാല്‍ ആലപ്പുഴ ആര്‍ടിഒയില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ വ്യക്തമാക്കി. മന്ത്രി മുനീറിന് അനുവദിച്ച \'കേരള സ്‌റ്റേറ്റ് 17\' എന്ന നമ്പറാണ് അപകടത്തില്‍പെട്ട ആഡംബര കാറായ റേഞ്ച് റോവറിന് ഉപയോഗിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവയ്ക്ക് അനുവദിച്ചതാണ് ഈ നമ്പര്‍ പ്ലേറ്റ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അപകടത്തില്‍പെട്ട റേഞ്ച് റോവര്‍ (കെഎല്‍ 56 ജെ999) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സി കെ വി യൂസഫിന്റെ പേരിലാണ്.
മന്ത്രി എം.കെ. മുനീര്‍ സഞ്ചരിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കോളജ് അദ്ധ്യാപകന്‍ പുതുപ്പള്ളി ഗോവിന്ദമുട്ടം മുത്തേഴത്ത് പ്രഫ ശശികുമാറാ(51)ണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനമോടിച്ചിരുന്ന മലപ്പുറം കാരക്കുന്ന് പുളിങ്കുന്നില്‍ സമീറിനെ (30) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബീക്കണ്‍ ലൈറ്റും സര്‍ക്കാര്‍ നമ്പര്‍ പ്ലേറ്റും ആഡംബര കാറില്‍ ഉപയോഗിച്ചായിരുന്നു മന്ത്രിയുടെ യാത്ര. അപകടം നടന്നയുടന്‍ ബീക്കണ്‍ ലൈറ്റും നമ്പര്‍ പ്ലേറ്റും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അഴിച്ചുമാറ്റിയിരുന്നു. ഈ നടപടി വിവാദമാകുമെന്ന് അറിഞ്ഞതോടെ അധികൃതര്‍ ഇത് പുനഃസ്ഥാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends