ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കുന്നത് ഇത് മൂന്നാം തവണയാണ്.
ആദ്യ തവണ കോവിഡ് ബാധിച്ചതിനാലും രണ്ടാം തവണ കോവിഡാനന്തര ചികിത്സയ്ക്കു പോയതിനാലും രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഇതിനിടെ, സി.എം. രവീന്ദ്രന്റേയും ഭാര്യയുടെയും സ്വത്ത് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.
അടിയന്തരമായി വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോടാണ്.നേരത്തെ, രവീന്ദ്രനുമായി ബന്ധപ്പെട്ട കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha