ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളില്‍ പകൽ മുഴുവൻ ഭക്ഷണം നൽകാനായി കറങ്ങി നടന്ന ശേഷം നോട്ടമിടുന്നത് മറ്റൊന്ന്... ചൂയിംഗവും കമ്പിവടിയും കൈയിൽ കരുതിയ ശേഷം രാത്രി ചെയ്യുന്നത്... വിളക്കുമാടം സ്വദേശി ജോസഫിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...

ചൂയിംഗവും കമ്പിവടിയും ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവരുന്ന മോഷ്ടാവ് പിടിയില്‍. വിളക്കുമാടം സ്വദേശി ജോസഫിനെയാണ് (ജോഷി- 46) ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ച്യുയിംഗവും കമ്പിവടിയും ഉണ്ടെങ്കില്‍ ഏതു നേര്‍ച്ചപ്പെട്ടിയില്‍നിന്നും ജോസഫ് പണം കവരും.
കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോഷി. തയ്യാറാക്കിയ ഭക്ഷണം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത് ഇയാളാണ്. ഈ സമയത്ത് പോകുന്ന സ്ഥലങ്ങളിലെ നേര്‍ച്ചപ്പെട്ടി നോക്കിവെക്കുകയും, രാത്രി വന്നു മോഷ്ടിക്കുകയും ചെയ്യുന്നതാണ് ജോഷിയുടെ രീതി.
ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളില്‍ വിവിധ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നിരവധി നേര്‍ച്ചപ്പെട്ടികളില്‍നിന്ന് ഇയാള്‍ പണം കവര്‍ന്നിട്ടുണ്ട്. - തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോഷി അറസ്റ്റിലായത്.
ദിവസങ്ങള്‍ക്കു മുൻപ് ഇവിടെ കേറ്ററിംഗ് ജോലിക്ക് എത്തിയ ജോഷി പിന്നീട് ഇവിടെയെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വഴക്കമുള്ള ചെറിയ കമ്പിക്കഷണത്തില്‍ ച്യൂയിംഗം തേച്ചുപിടിപ്പിച്ച ശേഷം നേര്ച്ചപ്പെട്ടിക്കുള്ളില് കടത്തി പണം അപഹരിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് ഈരാറ്റുപേട്ട എസ്‌എച്ച്‌ഒ പ്രസാദ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.
മോഷണത്തിനുപയോഗിക്കുന്ന ടെലിഫോണ്‍ കേബിള്‍ പ്രതിയില്‍നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്‌എച്ച്‌ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസ്, എസ്ഐ എം.എച്ച്. അനുരാജ്, ഷാബുമോന് ജോസഫ്, ഷാജിദീന് റാവുത്തര്‍, അരുണ്‍ ചന്ദ്, കെ.ആര്. ജിനു, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha