ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ല; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ എന്‍ഫോഴ്സ്മെന്റ് നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.
'ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാവണമെന്നില്ല' വിജയരാഘവന്‍ പ്രതികരിച്ചു.
പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.എം.രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നല്‍കുന്നത്. ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്കായും ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.
https://www.facebook.com/Malayalivartha