Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

05 DECEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടെന്നായിരിക്കുന്നതായി ബിജെപി പറഞ്ഞപ്പോള്‍ നാം പുച്ഛിച്ച് തള്ളി. എന്നാല്‍ ഇതിനെപ്പറ്റി പല സൂചനകളാണ് പുറത്ത് വരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് ആരും തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പില്‍ പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത് സി പി. എം കേന്ദ്ര കമ്മിറ്റിയാണെന്നാണ് സൂചന. ഇപ്പോള്‍ നിലയ്ക്കകള്ളിയില്ലാതെ പാര്‍ട്ടി തിരിച്ചു പറയുന്നു എന്നു മാത്രം.

തദ്ദേശ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി ഒരു സര്‍വേ നടന്നിരുന്നു. തെരഞ്ഞടുപ്പില്‍ ഇടതിന്റെ സാധ്യതകളാണ് സര്‍വേയില്‍ പരിശോധിച്ചത്. തീര്‍ത്തും നിരാശാജനകമായ ഫലമാണ് സര്‍വേ പ്രവചിച്ചതെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. സര്‍വേ നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ്. സര്‍വേയുടെ സംഘാടകര്‍ സി പി എം ആണെന്ന കാര്യം പൂര്‍ണമായും മറച്ചുവച്ചു കൊണ്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ അത്ഭുതമില്ല. കാരണം തെരഞ്ഞടുപ്പ് സമയത്ത് സര്‍വേകള്‍ പതിവുള്ളതാണ്

പിണറായിക്ക് പുറമേ കോടിയേരിക്കെതിരെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പാണ് അദ്ദേഹത്തിനെതിരെയും പരാമര്‍ശമുണ്ടായത്.

മുഖ്യമന്ത്രിയെ രംഗത്തിറക്കിയാല്‍ കിട്ടാന്‍ സാധ്യതയുള്ള സീറ്റുകള്‍ പോലും കിട്ടാതെ പോകുമെന്ന് സര്‍വേയില്‍ നിന്നും മനസിലാക്കിയതോടെയാണ് സി പി എം പിന്‍വാങ്ങിയത്.

യോഗങ്ങള്‍ പോട്ടെ. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്കൊപ്പം പോലും പിണറായി വിജയന്റെ പടം കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പിണറായിക്കും സമകാലികരായ നേതാക്കള്‍ക്കും പകരം ഇ എം എസ്, ഇ കെ നായനാര്‍, പി കൃഷ്ണപിള്ള തുടങ്ങിയ കളങ്കമേല്‍ക്കാത്ത നേതാക്കളുടെ ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

അടുത്ത ദിവസങ്ങളിലാണ് ഇത് വാര്‍ത്തയായത്. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകന്‍ പിണറായി തന്നെയെന്ന് സിപിഎം വിശദീകരിച്ചത് അങ്ങനെയാണ്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികള്‍ ആയുധമാക്കുന്നതിനിടെയാണ് പാര്‍ട്ടി വിശദീകരണം. പ്രചാരണത്തിന്റെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.

യുഡിഎഫ്ബിജെപിനേതാക്കള്‍ നേരിട്ട് കളത്തിലിറങ്ങുമ്പോള്‍ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേര്‍ത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങള്‍ക്കാണ് സിപിഎം മറുപടി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് പാര്‍ട്ടി പറഞ്ഞു. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കന്‍മാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിന്റെ ഊര്‍ജ്ജമാണ് പ്രധാനം പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ ആലപ്പുഴയില്‍ പറഞ്ഞു.

വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിര്‍ച്വല്‍ പ്രസംഗം നടത്തി. അടുത്ത ദിവസം എല്‍ഡിഎഫിന്റെ വെബ്‌റാലി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. എന്നാല്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂര്‍വ്വമാണെന്നാണ് ബിജെപിയുടെ ആരോപണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സിഎം രവീന്ദ്രനുള്ള ഇഡി നോട്ടീസ് അടക്കം പറഞ്ഞ് ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ പ്രചാരണ ഫോക്കസ് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ തന്നെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിനുള്ള മാര്‍ക്കിടല്‍ കൂടിയാണെന്ന് തുടക്കം മുതല്‍ യുഡിഎഫും ബിജെപിയും പറയുന്നുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രിയാണ് തങ്ങളുടെ നായകന്‍ എന്ന സിപിഎം മറുപടി പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് തന്നെയാണെന്ന് മനസിലാക്കാം.

തദ്ദേശ തെരഞ്ഞടുപ്പില്‍ യുവജനങ്ങളെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തതും സര്‍വേക്ക് ശേഷമാണ്. പാര്‍ട്ടിയുടെ പിടിവള്ളി യുവജനങ്ങളില്‍ മാത്രമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തിപരമായ വോട്ടുകളിലാണ് പാര്‍ട്ടിയുടെ കണ്ണ്. എങ്കിലും പ്രതീക്ഷ ഒരു ശതമാനം പോലുമില്ല. കാരണം സര്‍ക്കാരിനെ കുറിച്ച് പ്രചരണം നടത്തിയാല്‍ തലകുനിക്കേണ്ട സാഹചര്യമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (6 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (23 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (32 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (42 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (55 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends