ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

വളരെ നെഞ്ചുപൊട്ടുന്ന സംഭവമാണ് അമ്പലപ്പുഴയിൽ നടന്നിരിക്കുന്നത് . കണ്‍മുന്നില്‍ കളിച്ചുചിരിച്ചുനടന്ന പിഞ്ചോമന റെയില്‍വേ പാളത്തിലേക്ക് ഇഴഞ്ഞുകയറി തീവണ്ടി തട്ടി മരിച്ചതിന്റെ ആഘാതത്തില്‍നിന്ന് കാക്കാഴം ഗ്രാമം ഇനിയും മുക്തമായിട്ടില്ല. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വിനീതിന്റെയും സൂര്യയുടെയും ഏക മകന്‍ ദ്രിനവ് (ഒന്നര) ആണ് ചൊവ്വാഴ്ച വൈകീട്ടോടെയുണ്ടായ ദാരുണ അപകടത്തില്‍ കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് കുഞ്ഞ് അറിയാതെ ഇഴഞ്ഞു കയറുകയായിരുന്നു.
വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ലാത്ത തീരെ ചെറിയ ദുരത്തിലാണെന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് റെയില്‍വേ പാളത്തിന് അരികില്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ തട്ടിയാണ് കുട്ടി അപകടത്തില്‍പെട്ടത്.
മത്സ്യത്തൊഴിലാളിയായ വിനീതും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സൂര്യയും രാവിലെ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. ജോലിക്ക് പോകുമ്പോള്‍ സൂര്യയുടെ വെളിംപറമ്പിലുള്ള കുടുംബവീട്ടിലാണ് കുഞ്ഞിനെ ഏല്‍പ്പിച്ചിരുന്നത്. ഇവിടെവച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.ജോലികഴിഞ്ഞ് തിരികെയെത്തിയാല്‍ തങ്ങളെ കെട്ടിപ്പിടിക്കാന്‍ ഓടിയെത്തുന്ന കുഞ്ഞുമകന്റെ ദാരുണമായ വേര്‍പാട വിവരമറിഞ്ഞ് അമ്മ സൂര്യ ബോധരഹിതയായി വീണു. മകന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നുവീണ പിതാവ് വിനീതിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അമ്പലപ്പുഴ
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്നേഹനിധിയായ മകന് രാവിലെ ഉമ്മ നല്‍കി ജോലിക്കുപോയ മാതാപിതാക്കള്‍ക്ക് ഈ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചെത്തുന്നത് കാത്ത് വാതില്‍പടിയില്‍ നില്‍ക്കുന്നത് ദ്രിനവിന്റെ പതിവുകാഴ്ചയായിരുന്നുവെന്ന് കണ്ണീരോടെ അയല്‍വാസികള്‍ ഓര്‍ത്തെടുക്കുന്നു.ഇനിയൊരാൾക്കും ഇത്തരത്തിൽ ഒരു ഗതി വരുത്തരുതേ എന്നുള്ള പ്രാർത്ഥന .
https://www.facebook.com/Malayalivartha






















