ഇനി അടുത്ത എന്ത് നീക്കമായിരിക്കും ഇ ഡി നടത്താൻ പോകുന്നത്... ഒരിടത്തും സംസ്ഥാന പോലീസിന്റെ സഹായം തേടാന്‍ ഇ.ഡി തയ്യാറായില്ല..അതെന്ത് കൊണ്ട്..

പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടെയും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെയും വസതികളിലേക്കും സ്ഥാപനങ്ങളിലേക്കും ഇ.ഡി സംഘം ഇരച്ചെത്തിയത് പൂര്‍ണ്ണമായും 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' മാതൃകയിലായിരുന്നു.മിന്നല്‍ പരിശോധനകള്‍ സംസ്ഥാനത്തൊട്ടാകെ വാര്‍ത്തയായപ്പോഴും, കേന്ദ്ര ഏജന്‍സിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നോ ആരുടെ വാതിലിലാണ് അടുത്തതായി മുട്ടുയരുകയെന്നോ പ്രവചിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് സംസ്ഥാന ഇന്റലിജന്‍സ്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനാവിവരങ്ങള്‍ സമയബന്ധിതമായി സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടത് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ്. കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് സ്ഥലത്തെത്തുകയും പരിശോധനകള്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ പ്രാദേശിക പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരം അറിയുന്നത് തന്നെ.മുന്‍കാലങ്ങളില്‍ റെയ്ഡ് നടത്തുമ്പോള്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ സംസ്ഥാന പോലീസിന്റെ സഹായം ഇ.ഡി സംഘം തേടാറുണ്ടായിരുന്നു.
എവിടേക്കാണ് പോകുന്നതെന്ന് മുന്‍കൂട്ടി വെളിപ്പെടുത്തിയില്ലെങ്കിലുംക്രമസമാധാനം ഉറപ്പാക്കാന്‍ പ്രാദേശിക പോലീസിനെ ഒപ്പം കൂട്ടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ മിന്നല്‍ പരിശോധനകളില്‍ ഒരിടത്തും സംസ്ഥാന പോലീസിന്റെ സഹായം തേടാന്‍ ഇ.ഡി തയ്യാറായില്ല. പൂര്‍ണ്ണമായും കേന്ദ്രസേനയുടെ കനത്ത സുരക്ഷാവലയത്തിലായിരുന്നു നീക്കങ്ങള്‍ മുഴുവന്‍ നടത്തിയത്.ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവുമോ എന്ന് നിരീക്ഷിക്കാന്‍പോലും സംസ്ഥാന പോലീസ് സ്ഥലത്ത് എത്തിയിരുന്നില്ല എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.ഇനി അടുത്ത എന്ത് നീക്കമായിരിക്കും ഇ ഡി നടത്താൻ പോകുന്നത്
https://www.facebook.com/Malayalivartha






















