ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

ഒരു സോഷ്യൽ മീഡിയ റീൽ കണ്ട്, ലക്ഷങ്ങൾ കിട്ടുമെന്ന് മോഹിച്ച് മനുഷ്യൻ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭോപ്പാലിൽ നിന്നും പുറത്തുവരുന്നത്. പ്രതിയായ സൊഹൈബ് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു വ്യാജ വീഡിയോയാണ് ഈ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനായ കൗമാരക്കാരനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബി.ബി.എ വിദ്യാര്‍ത്ഥിയും ഡോക്ടറാണെന്ന് നടിക്കുകയും ചെയ്ത സോഹൈബ് ഖാന്‍ (20), ആമിര്‍ ഖുറേഷി (18) എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പേനകളും കീചെയിനുകളും വിറ്റ് ഉപജീവനം നടത്തിയിരുന്ന റൈഹാന്‍ (17) എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. ആണ്‍കുട്ടികളുടെ വൃഷണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1.20 കോടി രൂപ വിലയുണ്ടെന്ന ഇന്‍സ്റ്റാഗ്രാം റീല്‍ കണ്ടതാണ് ക്രൂരകൃത്യത്തിന് പ്രേരണയായതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബി.ബി.എ വിദ്യാര്‍ത്ഥിയായ സോഹൈബ് ഖാന്‍ വെള്ള ഏപ്രണും ധരിച്ച് ഡോക്ടറാണെന്ന് നടിച്ചാണ് മറ്റ് പ്രതികളെ സംഘടിപ്പിച്ചത്.ഓഗസ്റ്റ് 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്ങളുമായി തര്‍ക്കമുള്ള ചിലരുമായി അടിപിടിയുണ്ടാക്കാന്‍ കൂടെ വന്നാല്‍ 100 രൂപ തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ റൈഹാനെ വിജനമായ ഛോട്ടാ തലാബ് എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ആ പണത്തിന് വേണ്ടിയും കൂട്ടുകാരെ സഹായിക്കാനുമായി രേഹാൻ അതിന് സമ്മതിച്ചു. എന്നാൽ ആ വഴക്ക് തന്നെ അവിടെനിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ഒരു ചതിക്കുഴി മാത്രമായിരുന്നു എന്ന് ആ പാവം അറിഞ്ഞിരുന്നില്ല.
യാത്രയ്ക്കിടയിൽ സംഘത്തിലെ മറ്റ് പ്രതികളും അവരോടൊപ്പം ചേർന്നു. രേഹാനെ അവർ ഗിന്നൗരി, കിലോൽ പാർക്ക് വഴി ഛോട്ടാ തലാബിന് സമീപമുള്ള വിജനമായ ധോബിഘട്ട് പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയമത്രയും, പ്രധാന പ്രതിയായ സൊഹൈബ് ഫോണിലൂടെ ഈ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അവൻ ഫോണിലൂടെ അവരെ കൃത്യമായി നയിച്ചുകൊണ്ടിരുന്നു.ഇവിടെവെച്ച് പുറകില്‍ നിന്ന് ആക്രമിച്ച സംഘം റൈഹാനെ കത്തിയും ബ്ലേഡും ഉപയോഗിച്ച്കു ത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം റൈഹാന്റെ വൃഷ്ണം അറുത്തെടുത്ത് കവറിലാക്കി. തുടര്‍ന്ന് ഇത് വാങ്ങാന്‍ ആളെയന്വേഷിച്ച് ദിവസങ്ങളോളം കൈവശം വെച്ചെങ്കിലും വ്യാജ സന്ദേശമായിരുന്നതിനാല്‍ ആരെയും കണ്ടെത്താനായില്ല.!
https://www.facebook.com/Malayalivartha






















