Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

നമുക്കെന്തേ ഈ ബുദ്ധി തോന്നാത്തെ... മലയാളികളെ ആവേശം കൊള്ളിച്ച് 39 വയസുകാരന്‍ ബൈജു രവീന്ദ്രന്‍ ഒരു ആപ്പുമായി ലോകം കീഴടക്കുമ്പോള്‍ അഭിനന്ദിച്ച് എംഎ യൂസഫലിയും; ന്യൂസ്‌മേക്കര്‍ 2019 പുരസ്‌കാരം ബൈജു രവീന്ദ്രന് സമ്മാനിച്ചപ്പോള്‍ നിറയെ കയ്യടി

08 DECEMBER 2020 09:08 AM IST
മലയാളി വാര്‍ത്ത

ആപ്പ് ആപ്പ് എന്ന് പണ്ട് മുതലേ നമ്മള്‍ കേട്ടിട്ടുണ്ട്. മറ്റുള്ളവരെ ആപ്പ് വയ്ക്കാന്‍ നമ്മളൊക്കെ ശ്രമിക്കുമ്പോള്‍ ഒരു ആപ്പ് കൊണ്ട് ലോകം കീഴടക്കിയിരിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. ഇപ്പോള്‍ ലോകത്തിലെ വന്‍ കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ മലയാളി വ്യവസായിയായ എംഎ യൂസഫലിയും ഇതിലേക്ക് നിക്ഷേപം നടത്താന്‍ തയ്യാറായിരിക്കുകയാണ്. പറയുന്നത് മറ്റാരേയുമല്ല കോവിഡ് കാലത്ത് ഏറ്റവുമധികം വിലയറിഞ്ഞ ബൈജൂസ് ആപ്പിന്റെ ഉടമയായ കണ്ണൂര്‍കാരനായ ബൈജു രവീന്ദ്രനെ കുറിച്ചാണ്.

ഇപ്പോള്‍ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2019 പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. പുരസ്‌കാരം ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് സമ്മാനിച്ചത്.

ലോകത്തെ വന്‍കിട കമ്പനികളുടെ വന്‍ നിക്ഷേപങ്ങള്‍ നേടുന്ന ബൈജൂസും ബൈജുവും മലയാളിയുടെ അഭിമാനമാണെന്നാണ് യൂസഫലി പറഞ്ഞത്. മാത്രമല്ല ബൈജുവിന്റെ സംരംഭത്തില്‍ നിക്ഷേപിക്കാനും താത്പര്യമുണ്ടെന്നും യൂസഫലി അറിയിച്ചു.

വമ്പനായ യൂസഫലിയെപ്പോലും 39 വയസുകാരന്‍ ബൈജു ഞെട്ടിപ്പിച്ചത് എങ്ങനെയെന്ന് അറിയേണ്ടതാണ്. കുറഞ്ഞ കാലം കൊണ്ടാണ് ബൈജുവും ബൈജൂസ് ആപ്പും ലോകത്തില്‍ കത്തിപ്പടര്‍ന്നത്. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പാണ് ഇന്ന് ബൈജൂസ്.

ഇതിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുകാരനാണ്. അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകന്‍. പഠനത്തില്‍ എന്നും മികവു പുലര്‍ത്തിയിരുന്ന ബൈജു, അഴീക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. പഠനകാലത്ത് മാത്‌സ് ഒളിമ്പ്യാഡിലും സയന്‍സ് ക്വിസ്സിലുമെല്ലാം ബൈജു മെഡലുകള്‍ വാരിക്കൂട്ടി. പ്ലസ് ടു പഠന ശേഷം, കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നു. വിജയകരമായി ബി.ടെക് പൂര്‍ത്തിയാക്കിയശേഷം, ഒരു മള്‍ട്ടി നാഷണല്‍ ഷിപ്പിങ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി. അവധിക്കു നാട്ടില്‍ വന്ന ബൈജു, തന്റെ സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കാമ്പസുകളിലെ എം.ബി.എ. പ്രവേശനത്തിനായുള്ള 'ക്യാറ്റ്' പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കൂട്ടുകാര്‍. പ്രവേശനപരീക്ഷയുടെ തയ്യാറെടുപ്പില്‍ ബൈജു അവരെ സഹായിച്ചു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബൈജുവും പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ 'ക്യാറ്റ് ടോപ്പര്‍.' ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശനപരീക്ഷകളിലൊന്നായ 'ക്യാറ്റ്' യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിന്റെ മനസ്സില്‍ ഉയര്‍ന്നു. പഠനം രസകരവും എളുപ്പവുമാക്കിയതിലൂടെയാണ് അതു നേടിയതെന്ന തിരിച്ചറിവാണ് അദ്ദേഹത്തിനുണ്ടായത്. ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമങ്ങള്‍.

അങ്ങനെ 2007ല്‍ ബെംഗളൂരുവിലെ ജ്യോതി നിവാസ് കോളേജില്‍ വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാറ്റ് പരിശീലന ക്ലാസുകള്‍ നടത്താന്‍ തുടങ്ങി. എങ്ങനെ ശരിയായി പഠിക്കാമെന്നും എങ്ങനെ എളുപ്പത്തില്‍ പാഠങ്ങള്‍ മനസ്സിലാക്കാമെന്നും ബൈജുവിന്റെ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം അമ്പതില്‍നിന്ന് ആയിരത്തിലേറെയായി ഉയര്‍ന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പരിശീലന പരിപാടി വ്യാപിച്ചു. ഇതിനിടെ, മറ്റു പൊതുപ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും തുടങ്ങി.

സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളിലേക്ക് ലളിതമായ പഠനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഇതിനായി 2011ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിക്കു രൂപം നല്കി. സ്‌കൂള്‍ക്കുട്ടികളുടെ പഠനം എളുപ്പമാക്കി അവരുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയായിരുന്നു ലക്ഷ്യം. നാലു വര്‍ഷത്തെ ശ്രമഫലമായി സ്‌കൂള്‍ക്കുട്ടികള്‍ക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കി. 2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിങ് ആപ്പിന് തുടക്കമിട്ടത്.

മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ലേണിങ് ആപ്പ്. കുട്ടികള്‍ക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാന്‍ ഈ ലേണിങ് ആപ്പ് പ്രചോദനം നല്കുന്നു. നാലാംക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്.

നഗരങ്ങളിലുള്ള കുട്ടികള്‍ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ ആയിരത്തെഴുനൂറോളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ഐ.ഒ.എസ്. ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ കണ്ടന്റ് വേണമെന്നുള്ളവര്‍ക്ക് ഫീസ് നല്‍കിയാല്‍ മതി. കോവിഡ് കാലമായതോടെ ബൈജൂസിനെ തേടി കുട്ടികളുടെ കുത്തൊഴുക്കായിരുന്നു. അതോടെയാണ് വാര്‍ത്ത ഫേസ്ബുക്ക് മേധാവിയിലുമെത്തിയത്. ഇതൊരു സാധാരണ മലയാളി പയ്യന്റെ വിജയമാണ്. ഒപ്പം പരിശ്രമിച്ചാല്‍ നമുക്കും എന്തെങ്കിലും ആകാമെന്നുള്ള ഉഗ്രന്‍ പ്രതീക്ഷയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (7 minutes ago)

ശബരിമല നട തുറന്നു...  (35 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (51 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (59 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends