Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

അതിഭീകരമായി സ്ത്രീകള്‍ സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ മാസികാരോഗ്യം നഷ്ടപ്പെടുമ്പോള്‍ അവരെന്ന മനുഷ്യര്‍ ഇല്ലാതാകുമ്പോള്‍ എന്തുകൊണ്ടാണ് സൈബര്‍ പോലീസിന് ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്തത്; ആഞ്ഞടിച്ച് രേവതി സമ്പത്ത്

07 DECEMBER 2020 02:05 PM IST
മലയാളി വാര്‍ത്ത

സൈബര്‍ പോലീസിനെതിരെ ആഞ്ഞടിച്ച് രേവതി സമ്പത്ത്. അപ്പ ചട്ടിയില്‍ നിന്ന് അപ്പം ഇളക്കിയെടുക്കുന്ന പോലെ ഒരു കേസ് കൊടുത്ത ശേഷം അതിന് പിന്നാലെ നമ്മള്‍ പോലീസുകാരെ പുഷ് ചെയ്തുകൊണ്ട് നടക്കേണ്ടി വരുന്നത് അങ്ങേയറ്റം ചീപ് ഏര്‍പ്പാടാണ് എന്ന കാര്യം അവർ ചൂണ്ടിക്കാണിക്കുന്നു .


ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

സൈബര്‍ പോലീസിന്,
എപ്പോഴാണ് നിങ്ങള്‍ മാറാന്‍ പോകുന്നത്?

മാറ്റം ഇപ്പോള്‍ വരും, നാളെ വരും, മറ്റന്നാള്‍ വരും എന്നു പറയുന്നതല്ലാതെ നിങ്ങള്‍ ശരിക്കും മാറാനുള്ള എന്തെങ്കിലും തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടോ?

സൈബര്‍ ഡോമുകളുടെയും ക്രൈം പോലീസ് സ്റ്റേഷനുകളുടെയും ജോലി എന്താണെന്ന് തന്നെ സംശയിച്ചു പോകുന്നു. എന്തിനു വേണ്ടിയാണ് ഇവ നിലകൊള്ളുന്നത് എന്നറിയില്ല. സൈബറിടങ്ങളിലെ അതിക്രമങ്ങള്‍ തടയാനും പരിഹാരം കണ്ടുപിടിക്കാനും അതിജീവിക്കുന്നവരോട് നല്ല രീതിയില്‍ പെരുമാറാനും ഒക്കെ പ്രാപ്തമാകേണ്ടതാണല്ലോ ഇത്തരം ഇടങ്ങള്‍. ആ ലക്ഷത്തിലേക്ക് അല്‍പദൂരമെങ്കിലും ആത്മാര്‍ഥതയോടെ നടക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇങ്ങനെയൊരു കത്ത് എനിക്ക് എഴുതേണ്ടി വരില്ലായിരുന്നു. സൈബര്‍ ഇടങ്ങളിലെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കുന്നതിന് പര്യാപ്തമായ നിയമങ്ങളില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതിലുപരി നിയമ സംരക്ഷകരായ നിങ്ങള്‍ എന്ത് രീതിയിലുള്ള ആരോഗ്യപരമായ പരിഗണനയാണ് സര്‍വൈവേഴ്‌സിന് കൊടുക്കുന്നത്.

അതിഭീകരമായി സ്ത്രീകള്‍ സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ മാസികാരോഗ്യം നഷ്ടപ്പെടുമ്പോള്‍ അവരെന്ന മനുഷ്യര്‍ ഇല്ലാതാകുമ്പോള്‍ എന്തുകൊണ്ടാണ് സൈബര്‍ പോലീസിന് ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്തത്. നിങ്ങളും ഒരു സ്ത്രീ സമൂഹത്തില്‍ നിന്നല്ലേ വരുന്നത് ? സൈബറിടത്തിലായാലും പുറത്തായാലും ആക്രമിക്കപ്പെടുക എന്നതിന് ഒരു അര്‍ത്ഥമേ ഉള്ളൂ.
സ്വന്തമായി ഒരു പ്രശ്‌നത്തിലും ഇടപ്പെടാന്‍ സൈബര്‍ പോലീസ് തയ്യാറാകാത്തതെന്താണ്? സാമൂഹ്യപരിസരങ്ങള്‍ കാരണം പലപ്പോഴും പല സ്ത്രീകള്‍ക്കും കംപ്ലയ്ന്റ് ഫയല്‍ ചെയ്യാന്‍ പോലും സാധിക്കാറില്ല. ഇനി കൊടുക്കാന്‍ പോയാല്‍ തന്നെ പോകുന്നവര്‍ അതിനു പിന്നാലെ ഒരിടത്തും അവസാനിക്കാത്ത രീതിയില്‍ നടക്കണം. പരാതി കൊടുക്കുന്ന ആളിന് കഷ്ടപ്പാടും ദുരിതവും മാത്രം മിച്ചമാകും. സ്വയം നിരീക്ഷണ സംവിധാനമുണ്ടാക്കാനും ഞങ്ങള്‍ എന്തെങ്കിലും അനാവശ്യം പറഞ്ഞാല്‍ പോലീസ് ഇടപെടുമെന്ന ബോധം സൈബര്‍ ബാര്‍ക്കേഴ്‌സില്‍ ഉണ്ടാക്കാനും ഇത്ര കാലമായി കഴിയാത്തതെന്താണ്.

സൈബര്‍ സ്‌പേസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ സൈബര്‍ അബ്യൂസുകളെ നിസാരവല്‍കരിച്ചു പെരുമാറുന്നത് സ്വന്തം തൊഴിലിനോട് കാണിക്കുന്ന അങ്ങേയറ്റം ക്രൂരതയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഞാന്‍ സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ട്. ഒരു മാറ്റവും ഇന്നുവരെ കാണാന്‍ സാധിച്ചിട്ടില്ല. എല്ലാവരെയും പോലെ ഒരു കേസില്‍ പോലും നീതി കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ഒരാള്‍ കേസ് കൊടുക്കുമ്പോള്‍ ബ്ലോക്ക് ചെയ്യൂ, അവിടെ നിന്ന് മാറി പോകൂ എന്ന് പറയാനുള്ള ബോധമേ പല സൈബര്‍ പോലീസുകള്‍ക്കുമുള്ളൂ. നിങ്ങള്‍ നിയമ സംരക്ഷകര്‍ എന്ന നിലയില്‍ മിനിമം ചെയ്യേണ്ടത് വരുന്ന സര്‍വൈവറെ ഷെയിം ചെയ്യാതിരിക്കുക എന്നതാണ്. മാന്യതയുടെ ഭാഗമായിട്ടെങ്കിലും അവരെ കുറ്റപ്പെടുത്താതിരിക്കാനും ബഹുമാനിക്കാനും പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ അറിയാതെ നിങ്ങള്‍ തന്നെയാണ് കടന്നുവന്ന പീഢനങ്ങളെക്കാള്‍ വലിയ ഹറാസ്‌മെന്റുകള്‍ക്ക് വിധേയമാക്കുന്നത്. പ്രതീക്ഷയുടെ ചെറിയൊരു ഇടത്തില്‍ ഏല്‍ക്കുന്ന മുറിവ് അത്രത്തോളം ഭീകരമാണ്.

നിങ്ങള്‍ അതിജീവിച്ചവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരുടെ വൈകാരിക തലങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. പരീക്ഷ എഴുതി പാസായി എന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ഒരു സര്‍വൈവറുമായി കണക്ട് ചെയ്യാന്‍ പറ്റില്ല. ആ വ്യക്തിയെ മനസ്സിലാക്കിയാല്‍ മാത്രമേ അവര്‍ക്ക് ശക്തി പകരാന്‍ നിങ്ങള്‍ക്ക് സാധിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ വെറും യന്ത്രങ്ങള്‍ മാത്രമാണ്. അങ്ങനെ ഒരു പ്രതീക്ഷ ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് വീണ്ടും അവിടേക്ക് കടന്നുവരാന്‍ തോന്നൂ.

ഏറ്റവുമടുത്തുനടന്നൊരു ഉദാഹരണം പറയാം, ഒരു സൈബര്‍ ബുള്ളിയ്ക്ക് എതിരെ പരാതിയുമായി പൂന്തുറ പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. 2017ല്‍ ഇതേ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ തുടര്‍ച്ച ആയതിനാല്‍ ആണ് അവിടെ തന്നെ കൊടുത്തത്. കൊടുത്ത സമയത്ത് ഇപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന എസ്.ഐ അക്രമിയുടെ മുന്നില്‍ വച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഇല്ലാതിരുന്നാല്‍ പോരേ അതുപോലെ അയാള്‍ അയച്ച വൃത്തികേടുകള്‍ എന്നെ കൊണ്ട് തന്നെ വായിപ്പിക്കുക തുടങ്ങിയവ ആയിരുന്നു. അതുപോലെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ വന്ന് ഒരു മണിക്കൂര്‍ വളഞ്ഞിരുന്ന് സംസാരിച്ചത് ബ്ലോക്ക് ചെയ്യുന്നതിനെ കുറിച്ച് ആയിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്യാന്‍ വേണ്ടി ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം ? എന്തിനാണ് ഇത്തരം സര്‍വീസുകള്‍ തുറന്ന് വച്ചിരിക്കുന്നത് ?

അവസാനം ഒരു കംപ്ലൈന്റ് ട്രാന്‍സ്ഫര്‍ ചെയ്ത് സൈബര്‍ സ്റ്റേഷനില്‍ അയച്ചു. ഇത്രയും നാളായി ഒരു കോള്‍ പോലും വന്നിട്ടില്ല. ചോദിച്ചാല്‍ ഫേസ്ബുക്കിന് റിക്വസ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു നീട്ടി കൊണ്ട് പോകും. ചോദിച്ചാല്‍ പിന്നെ അടുത്ത മെയില്‍ അയക്കാന്‍ പറയും. മെയില്‍ അയച്ച് മെയില്‍ അയച്ച് ജീവിതം ഒരുനാള്‍ തീരും. അപ്പോഴും ഒരു മാറ്റവുമുണ്ടാകില്ല. ഇതിനിടയില്‍ ഉണ്ടാകാവുന്ന എല്ലാ ആക്രമണങ്ങളും അനുഭവിക്കുക എന്നതാണ് ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നത്.

ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു പോലീസുകാരനോട് പറഞ്ഞത് വേഗം തീര്‍ത്തിട്ട് ഇറങ്ങ്, വേറെ പണി ഉണ്ട് എന്നായിരുന്നു. പോലീസുകാര്‍ക്ക് പോലും സ്ത്രീകള്‍ അനുഭവിക്കുന്ന ഈ പീഡനങ്ങള്‍ നിസ്സാരമാണ്.

ഇവിടെ മാറ്റം വരുമെന്ന് നിങ്ങള്‍ എന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ച് നിന്ന് മാറ്റത്തിന് വേണ്ടി പരിശ്രമിക്കണം. ഇവിടെ സ്ത്രീകള്‍ മാത്രമാണ് ഈ മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല. തെരുവിലും എഴുത്തിലൂടെയും കലയിലൂടെയുമെല്ലാം മാറ്റത്തിനായി നിരന്തരം ശബ്ദിക്കുന്നത് സ്ത്രീകളാണ്. നിങ്ങളും നമ്മളും നിയമവും എല്ലാം ഒത്തുചേരേണ്ടതുണ്ട്. നിങ്ങള്‍ അലസമാകുന്ന ഓരോ നിമിഷവും അത്ര അധികം സ്ത്രീകള്‍ ആണ് ആക്രമിക്കപ്പെടുകൊണ്ടിരിക്കുന്നത്.

ഇവിടെ ഇടയ്ക്ക് മൂന്ന് സ്ത്രീകള്‍ വിജയ് പി നായര്‍ എന്ന ആഭാസനെതിരെ പ്രതികരിച്ചപ്പോള്‍ പെട്ടെന്ന് നിയമപാലകരൊക്കെ ഉണര്‍ന്നു. അതേ സ്പീഡില്‍ പിന്നീട് ഉറങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു അന്വേഷണം കൊടുത്ത കേസുകളുമായി ബന്ധപ്പെട്ട് വന്നത് ആ സമയത്താണ്. വിഷയം കെട്ടടങ്ങിയപ്പോള്‍ കേസും പോയി.
ഒരു ചെറിയ ചലനം എങ്കിലും ഇതിലൊക്കെ കൊണ്ട് വരാന്‍ സ്ത്രീകള്‍ അത്രയേറെ പൊരുതുന്നുണ്ട്. അവരുടെ വിഷയം ആണ് എന്നിട്ടും നിങ്ങള്‍ നിസാരം ആയി കാണുന്നത്. അപ്പ ചട്ടിയില്‍ നിന്ന് അപ്പം ഇളക്കിയെടുക്കുന്ന പോലെ ഒരു കേസ് കൊടുത്ത ശേഷം അതിന് പിന്നാലെ നമ്മള്‍ പോലീസുകാരെ പുഷ് ചെയ്തുകൊണ്ട് നടക്കേണ്ടി വരുന്നത് അങ്ങേയറ്റം ചീപ് ഏര്‍പ്പാടാണ്. കേരള പോലീസ് ആക്ട് 118 എ പോലെ ഉള്ള വീഢിത്തങ്ങള്‍ കാട്ടി കളയാന്‍ ഇനി സമയവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (18 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (23 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (39 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends