Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

എല്ലാം സിനിമാകഥ പോലെ... റിവേഴ്‌സ് ഹവാല ഇടപാടില്‍ ഉള്‍പ്പെട്ടത് ഏത് വമ്പനായാലും പൊക്കാന്‍ കേന്ദ്രം അന്വേഷണ സംഘത്തിന് അനുമതി നല്‍കിയതോടെ കാര്യങ്ങള്‍ കൈവിടുന്നു; ഉന്നതന്‍ പറന്നത് 20 തവണ, 4 യാത്രകളില്‍ സ്വപ്‌നയും; നിര്‍ണായക നീക്കത്തിലൂടെ ഉന്നതനെ പൊക്കും

08 DECEMBER 2020 09:03 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴികളില്‍ ജഡ്ജിയും അമ്പരന്നുപോയതോടെ എല്ലാം ഒന്നൊന്നായി പുറത്ത് വരും. കേന്ദ്രം കൂടി അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തതോടെ എല്ലാം ഒന്നൊന്നായി പുറത്താകുകയാണ്.

രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഈ യാത്രകളില്‍ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു.

പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളര്‍ കടത്തിയെന്നാണ് സംശയം. സംസ്ഥാനത്ത് സുപ്രധാന പദവിയുള്ള ഈ നേതാവ് ഗ്രീന്‍ചാനലിലൂടെ സ്വന്തം ബാഗില്‍ ഡോളര്‍ കടത്തിയതിന്റെ വിവരങ്ങള്‍ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചതായാണ് സൂചന.

കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുള്ള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല.

സ്വപ്ന മായ്ചുകളഞ്ഞ വാട്‌സാപ് സന്ദേശങ്ങള്‍ സി ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്. ഈ നേതാവുമായുള്ള ഉറ്റബന്ധം ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്നാണ് സ്വപ്ന പിന്നീടുള്ള ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

ഈ ഉന്നതന്‍ സ്വപ്നയ്‌ക്കൊപ്പം നാല് വിദേശയാത്രകള്‍ നടത്തിയെന്നാണ് വിവരം. പ്രവാസി സമ്മേളനങ്ങള്‍ക്കും മലയാളി സംഘടനകളുടെ പരിപാടികള്‍ക്കുമായി 20ലേറെ തവണ വിദേശത്ത് പോയി. ഭൂരിഭാഗവും യു.എ.ഇയിലേക്ക്. നാലു വര്‍ഷത്തിനിടെ യു.എ.ഇയിലേക്ക് 14 യാത്ര.

 

സര്‍ക്കാരിന്റെ പരിപാടിക്കായി അഞ്ചുവട്ടം ദുബായില്‍. ഈ പരിപാടികളില്‍ പ്രവാസി വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. മിക്ക യാത്രകളും സര്‍ക്കാര്‍ പണം ചെലവാക്കാത്ത സ്വകാര്യയാത്രകളായിരുന്നു. യാത്രാ, താമസ ചെലവുകള്‍ വഹിച്ചത് ആരാണെന്ന് കണ്ടെത്തണം. യാത്രകളുടെ വിവരങ്ങള്‍ അറിയാന്‍ സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്യും.


അതേസമയം ഉന്നതനെ ചോദ്യംചെയ്യാനും പ്രതിയാക്കാനും കസ്റ്റംസിനും ഇ.ഡിക്കും നിയമതടസമില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഇത് ബാധകമല്ല. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്നയാള്‍ക്കതിരെ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും മാത്രമാണ് സിവില്‍, ക്രിമിനല്‍ കേസുകളില്‍ നിന്ന് പരിരക്ഷയുള്ളത്. ഇവര്‍ക്കെതിരെ അറസ്‌റ്റോ പ്രോസിക്യൂഷനോ പാടില്ല.

കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയ റിവേഴ്‌സ് ഹവാല ഇടപാടിലുള്‍പ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. ഇതോടെ വന്‍ സ്രാവുകളുള്‍പ്പെടെ ഇടപാടിലുള്‍പ്പെട്ടവരെല്ലാം കുരുങ്ങുമെന്നുറപ്പായി. ഇനി കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (7 minutes ago)

ശബരിമല നട തുറന്നു...  (35 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (51 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (59 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends