Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ടില്ല; തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ അപാകത പരിഹരിച്ചില്ല; ടിക്കാറാം മീണയുടെ ഗതികേട്; ജില്ലാ ഭരണകൂടത്തിന് പിഴവ്‌ പറ്റിയോ? ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ടിക്കാറാം മീണ

08 DECEMBER 2020 11:48 AM IST
മലയാളി വാര്‍ത്ത

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതു തന്നെയായിരുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കാണ് ഈ ഗതികേട് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായികാണില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണിത്. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ഈ വാര്‍ഡില്‍ നിന്നും വോട്ട് ചെയ്തിരുന്നു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോയേന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കറാം മീണ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ല ടിക്കാറാം മീണ പറഞ്ഞു. ലോക്‌സഭ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നല്‍കുന്നില്ലെന്നും മീണ പ്രതികരിച്ചു. എന്നാല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യുക പ്രയാസമായതിനെ തുടര്‍ന്നാണ് വിഎസിന് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നു വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ പറഞ്ഞു. തപാല്‍ വോട്ടിനുള്ള വിഎസിന്റെ അപേക്ഷ തള്ളിയതോടെയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാനാവാതെ പോവുന്നത്. കോവിഡ് മുക്തനായി എകെ ആന്റണി ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ട്. ഒരു മാസത്തെ കര്‍ശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹവും വോട്ട് ചെയ്യാന്‍ എത്താത്തത്.

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യനാലു മണിക്കൂറിനകം 25 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends