Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ബാൽക്കണിയിൽ നിന്ന് മദ്യപാനവും അടിയും പിടിയും: കയ്യാങ്കളി കലാശിച്ചത് കൊലപാതകത്തിൽ: വീണ്ടും ബാൽക്കണി ദുരന്തം

08 DECEMBER 2020 03:26 PM IST
മലയാളി വാര്‍ത്ത


ബാൽക്കണി വഴി ഊർന്ന് രെക്ഷപ്പെടാൻ ശ്രമിച്ച വീട്ടു ജോലിക്കാരി അപകടത്തിൽ പ്പെട്ട സംഭവത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ മറ്റൊരു അപകടം സംഭവിച്ചിരിക്കുന്നത്.


സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ബാലുശ്ശേരി സ്വദേശി ജിജോ വർഗീസ്(46) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വീണ മീഞ്ചന്ത സ്വദേശി സുരേഷി(40)നെ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽനിന്നാണ് ഇവർ വീണത്. മദ്യപിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് അപകടമെന്ന് കസബപോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.50-ഓടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോഡ്ജിൽ റൂം വാടകയ്ക്കെടുത്തത്.

റൂം വാടകയ്ക്കെടുത്തയാൾ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാൾ രാത്രിയോടെ റൂമിലെത്തി.


രണ്ടുപേർ താഴെവീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്. ഉടൻതന്നെ ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് ഓഫീസർമാരെത്തി ഇവരെ മെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു.


അതേ സമയം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിൽ കഴിയുന്ന കുമാരി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുമാരിയുടെ ബന്ധുക്കൾ സേലത്ത് നിന്ന് ഇന്ന് കൊച്ചിയിലെത്തിയേക്കും.


അതേ സമയം സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ ഫ്ലാറ്റ് ഉടമയെയും മറ്റ് താമസക്കാരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും ദുരൂഹത നീക്കാൻ പോലീസിനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന തമിഴ്നാട് സ്വദേശിനി കുമാരിയുടെ മൊഴിയെടുത്താലേ സത്യവാസ്ഥ പുറത്തുവരൂ എന്ന് പോലീസ് പറഞ്ഞു. എന്നാൽ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതിനെ തുടർന്നാണ് കുമാരി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന സംശയവും പോലീസിനുണ്ട്.


രാവിലെ ഇവര്‍ കിടന്നുറങ്ങിയിരുന്ന അടുക്കള തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ തന്നെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നെന്നുമാണ് ഫ്‌ളാറ്റ് ഉടമ പോലീസിനോട് പറഞ്ഞത്. ഫ്‌ളാറ്റ് ഉടമ തന്നെയാണ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതും പിന്നാലെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.

കൊച്ചി മറൈൻഡ്രൈവിനടത്തുള്ള ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് കുമാരിയുടെ തലയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി ശസ്ത്രക്രിയക്ക് വിധേയേയാക്കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. ഫ്ലാറ്റ് ഉടമയെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരെയും ചോദ്യം ചെയ്തെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽകണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.


ഇവരുടെ കൈവശമുണ്ടായിരുന്ന പേഴ്സിൽ നിന്ന് 15000 രൂപ കിട്ടിയിട്ടുണ്ട്. ഇതിനിടെ വീട്ടുജോലിക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കാൻ പോലീസ് തീരുമാനിച്ചു. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളോട് ഉടൻ കൊച്ചിയിലെത്താൻ പോലീസ് ആവശ്യപ്പെട്ടുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (29 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (45 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (53 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends