കൊല്ലത്തെ എം എൽ എ ആയ താരരാജാവ് മുകേഷിനെ സമ്മതിദായകർ കണ്ടു. കൊല്ലത്തുകാർ നോക്കിയിരിക്കുകയായിരുന്നു. 2016ൽ കൊല്ലത്ത് കാരുടെ വോട്ടും വാങ്ങി പോയ സഖാവിനെ ഇപ്പോൾ കാണാൻ കിട്ടി. പാർട്ടിയക്ക് വേണ്ടി അദ്ധ്യാനിച്ച വരെ തഴഞ്ഞ് സ്ഥാനാർത്ഥി ആയ സഖാവ് എന്തോ മറിച്ചുകളയും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.'ഇപ്പോൾ ദാ അദ് ദേഹം എത്തിയിരിക്കുന്നു - തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വലിയ വിജയം നേടുമെന്ന പ്രവചനവുമായിട്ടാണ് എത്തിയിരിക്കുന്നത്. കേരള ജനത യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നാണ് താര സഖാവ് പറയുന്നത്.ഉൾക്കൊണ്ടിട്ടുണ്ട് സഖാവേ, കേരളത്തിലുള്ള ജനങ്ങൾ സിനിമാ ലോകത്തോ സ്വപ്ന ലോകത്തോ അല്ല കഴിയുന്നത് - അവർക്ക് യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ്.കേരളം സാക്ഷര കേരളമാണെന്നാണ് അദ്ഹേം പറയുന്നത്. അതിന് താര സഖാവിൻ്റെ സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ഉണ്ടോ? സാക്ഷര കേരളം ആയതു കൊണ്ട് തക്ക മറുപടി കിട്ടും മുകേഷ് സഖാവേ. ശരി തെറ്റ് മനസ്സിലാക്കി ജനങ്ങൾ വോട്ട് ചെയ്യും എന്നാണല്ലോ താങ്കൾ പറഞ്ഞത്. അതെ കേരളീയർ അരിയാഹാരം കഴിക്കുന്നവരാണ്. അവർക്ക് ശരിതെറ്റുകൾ മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. സഖാവ് ധരിച്ചു വെച്ചിരിക്കുന്നത് അവരുടെ സംഘടനയായ അമ്മയിൽ പറയുന്നത് പോലെ കേരളത്തിലെ ജനങ്ങളെ പറഞ്ഞ് അനുസരിപ്പിക്കാം എന്നാണ്. ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ ബാധിച്ചോ എന്ന് ഈ തിരഞ്ഞെടുപ്പ് മുതലറിയാം സഖാവേ. കൊല്ലം സീറ്റ് വിണ്ടും വാങ്ങി നിൽക്കാനുള് ശ്രമമാണല്ലോ.സൂക്ഷിക്കണം വോട്ടർമാർ നോക്കിയിരിക്കുകയാണ്. 2016ൽ സീറ്റ് താങ്കൾ നേടിയെടുത്തതിന് തന്നെ പാർട്ടിയിൽ ഇപ്പോഴും പ്രതിഷേധം നിൽക്കുന്നുണ്ട്. ഗുരുദാസിൻ്റെ ഗുരു ശാപം ആയിരിക്കും വരാൻ പോകുന്നത്. സ്വർണക്കടത്തൊക്കെ എല്ലാവർക്കും മനസ്സിലായി കഴിഞ്ഞല്ലോ വിവാദങ്ങൾ ജനങ്ങളെ ബാധിക്കില്ലെന്നല്ലാം താങ്കൾ പറഞ്ഞത് പിണറായി ക്ക്ചിലപ്പോൾ ഇഷ്ടപ്പെടും'' അല്ലെങ്കിൽ പാർട്ടി സെക്രട്ടറിയക്ക് ഇഷ്ടപ്പെടും' അവർക്ക് ഇഷ്ടപ്പെട്ടാൽ താങ്കൾക്ക് അടുത്ത തവണ കൊല്ലത്ത് ടിക്കറ്റ് കിട്ടുമായിരിക്കും. ഇപ്പോൾ സിനിമക്കാരെല്ലാം രാഷ്ട്രീയത്തിലാണല്ലോ നോട്ടം' തമിഴ്നാട്ടിൽ രജനികാന്ത് 2 ദശകമായി ഹാലിളക്കിയിട്ട് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുകയാണല്ലോ? കമൽ ഹാസൻ വന്നിട്ട് എന്തായി? എട്ടു നിലയിൽ പൊട്ടിയില്ലേ? 'മുകേഷ് സഖാവിന് ആശ്വസിക്കാൻ വകയുണ്ട് - സുഹൃത്ത് ഗണേഷ് എൽ ഡി എഫ് വിടുന്നില്ല. എൽ ഡി എഫ് വൻ വിജയം നേടുമെന്നാണ് ഈ പത്തനാപുരം എം എൽ എ പറയുന്നത്.ഗണേഷ് പിന്നെ മണ്ഡലത്തിൽ തന്നെ ഉണ്ടാകും.അദ് ദേഹത്തിന് മണ്ഡലത്തിൻ്റെ മുക്കും മൂലയും അറിയാം. ഏതായാലും LDF വിടാത്തത് നന്നായി.കാരണം 20 2 | മെയ് കഴിയുമ്പോൾ എല്ലാവരും കൂടി ചേർന്ന് ഒരു സിനിമയെടുക്കുക. സഖാവ് പിണറായിയെ തന്നെ നായകനാക്കുക '' എ.വിജയരാഘവനെ കൂടെ ചേർത്താൽ ഹാസ്യരംഗം കൊഴുപ്പിക്കും. കഥയ്ക്ക് പിന്നെ ക്ഷാമമില്ലല്ലോ. പാലാരിവട്ടം പോലെ യു ഡി എഫ് തകർന്ന് വീഴുമെന്നാണ് പിണറായി മുഖ്യൻ പറഞ്ഞിരിക്കുന്നത്.ഇവരുടെ പ്രസ്താവനകൾ എല്ലാം കൊണ്ട് തന്നെ ഇപ്പോൾ എൽ ഡി എഫ് വിജയശ്രീലാളിതരായി നിൽക്കുകയാണ്.സ്വർണ്ണക്കടത്ത് കേസ് എല്ലാം ജനം തള്ളിക്കളഞ്ഞു എന്നു മുകേഷ് പറഞ്ഞത് കേട്ട് ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും കേസ് എല്ലാം ഉപേക്ഷിച്ച് പോയിരിക്കുകയാണ്.താര സഖാവേ, ജനപ്രതിനിധി ആകുമ്പോൾ സിനിമ എന്ന മായിക ലോകത്തു നിന്നും യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരിക. ഇല്ലെങ്കിൽ ജനം യാഥാർത്ഥ്യം മനസ്സിലാക്കി ബാലറ്റ് പേപ്പറിലൂടെ പ്രകടമാക്കി തരും'