സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന സുരേഷ് ; മൂന്നാംതവണയും ആശുപത്രിയില്‍ പ്രവേശിച്ച് സി.എം.രവീന്ദ്രൻ ; രാഷ്ട്രീയ വിവാദങ്ങളില്‍ ഞെരുങ്ങി സര്‍ക്കാരും സിപിഎമ്മും

കഴിഞ്ഞ ദിവസം കേരളത്തിൽ പോളിംഗ് തുടങ്ങി കഴിഞ്ഞിരുന്നു. ഇടത് സർക്കാരിനെ സമ്മർദത്തിലാക്കുന്ന പല രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിലായിരുന്നു മറ്റൊരു തെരഞ്ഞെടുപ്പ് കൂടെ ജനം സാക്ഷിയായത്. അതേ സമയം ഒന്‍പത് ജില്ലകളില്‍ ഇനിയും തദ്ദേശ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ രാഷ്ട്രീയ വിവാദങ്ങളില്‍ സര്‍ക്കാരും സിപിഎമ്മും ഞെരുങ്ങുകയാണ് . സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തനിക്കുമേല്‍ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത മൊഴികൾ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുകയാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ മൂന്നാംതവണയും ആശുപത്രിയില്‍ പ്രവേശിച്ചതും സര്‍ക്കാരിന് തിരിച്ചടിയായി . രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുന്ന തിരിച്ചടി വലുതാണ് എന്നത് സത്യം. ഇതു മുന്നില്‍ക്കണ്ടായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാൻ മൂന്നാംതവണയും രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഭയം തേടിയത് . ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു ചിന്തിക്കുന്നവരാണു പാര്‍ട്ടിയിലെയും മുന്നണിയിലെയും ബഹുഭൂരിപക്ഷം ജനങ്ങളും. കോവിഡാനന്തര ചികിത്സയുടെ പേരില്‍ ഒളിച്ചുകളിക്കുന്ന രവീന്ദ്രനെ ഇഡി എങ്ങനെ നേരിടുമെന്നതും നിര്‍ണായകമായ കാര്യം തന്നെയാണ് എന്ന് പറയാതെ വയ്യ .
https://www.facebook.com/Malayalivartha