രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ് വീടിന്റെ വാതിൽ തുറന്നു ; കണ്മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ;അലറി വിളിച്ച് ഗൃഹനാഥൻ ; ഒടുവിൽ സംഭവിച്ചത്!

രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ് വീട്ടുക്കാർ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . മുതലയെ; അപ്രതീക്ഷിത അതിഥിയെ കണ്ട് ഭയന്ന് നിലവിളിച്ച് വീട്ടുകാർ.ഒടുവിൽ സംഭവിച്ചത് . രാവിലെ ഉറക്കമുണര്‍ന്നെഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ വരാന്തയില്‍ മുതല . തൃശൂര്‍ അതിരപ്പള്ളി തച്ചേത്ത് കുടുംബത്തില്‍ സാബുവിന്റെ വീട്ടിലാണ് ഒരു ഭീമന്‍ ചീങ്കണ്ണിയെത്തിയത്. പതിവുപോലെ പുലര്‍ച്ച അഞ്ചു മണിക്ക് തച്ചിയത്ത് സാബു വീടിന്റെ വാതില്‍ തുറക്കുകയായിരുന്നു . പക്ഷേ, വീട്ടുമുറ്റത്ത് വരാന്തയില്‍ സാബുവിന്റെ മുന്നിൽ മുതല.
കണ്ട് പേടിച്ച് സാബു ഓടി വീട്ടിനകത്ത് കയറി വാതിലടച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ പലതവണ ചീങ്കണ്ണിയെ പുറത്തേക്ക് ആക്കാന്‍ ശ്രമിച്ചു. എന്നാല്‍, പരിശ്രമം ഫലം കണ്ടില്ല. ഇതിനിടയില്‍ വരാന്തയില്‍ കിടക്കുന്ന സെറ്റിയുടെ അടിയിലേക്ക് ചീങ്കണ്ണി പതുങ്ങി. ബഹളം കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തൃശൂരില്‍ ആതിരപ്പിള്ളി പുഴയുടെ സമീപമാണ് സാബുവിന്റെ വീട്. പുഴയില്‍ നിന്ന് കയറിവന്നതാകാനാണ് സാധ്യത. വനം വകുപ്പ് ഉടന്‍ തന്നെ സാബുവിന്റെ വീട്ടിലെത്തിയെങ്കിലും അതിഥി കാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. വീട്ടിലുണ്ടായിരുന്ന പൈപ്പുകള്‍ ഉപയോഗിച്ച് ചീങ്കണ്ണിയെ കുത്തി പുറത്തു ചാടിക്കാന്‍ നാട്ടുകാരും ശ്രമിച്ചു. നടക്കാതെ വന്നതോടെ തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിനു പുറത്തെത്തിച്ചത്. കുറച്ചു ദൂരം ഓടി തളര്‍ന്നു കിടന്ന ചീങ്കണ്ണിയെ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയറുപയോഗിച്ച് കെട്ടിയശേഷം എടുത്ത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ തുറന്നു വിട്ടു. രാവിലെ ആറുമണി മുതല്‍ എട്ടരമണിവരെ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷമാണ് ചീങ്കണ്ണിയെ തുറന്നുവിടാനായത്. അപകട സാധ്യതയുള്ളതിനാല്‍ ആളുകള്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. വിനോദ സഞ്ചാരികളായി എത്തുന്നവര്‍ വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശത്ത് കുളിക്കാനിറങ്ങുന്നത് പതിവാണ്. ചീങ്കണ്ണി ശല്യം ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നത് അപകടകരമാണെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശം ചീങ്കണ്ണികളുടെ ആവാസമേഖലയാണ്.
https://www.facebook.com/Malayalivartha