മുന്നിയൂരില്‍ ഫാത്തിമയുടെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

മുന്നിയൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആലിന്‍ചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്ക്കറലിക്കു പങ്കുണ്ടെന്നാണ് യുവതിയുടെ മാതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതി അഷ്ക്കറലിയെ കോടതി റിമാൻഡ് ചെയ്തു.ആറു വര്‍ഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂര്‍ സ്വദേശി അഷ്ക്കറലിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള ബന്ധത്തിൽനിന്ന് അഷ്ക്കറലി പിൻമാറി. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് ബന്ധുക്കൾ പറയുന്നത്.കഴിഞ്ഞയാഴ്ച അഷ്ക്കര്‍ മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുപത്തിയൊന്നുകാരിയായ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് ലഹരിമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതിപ്പെടുന്നു.ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തി അറസ്റ്റുചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു തിരൂരങ്ങാടി പൊലീസ് അറിയിച്ചു. നേരത്തെ വർഷങ്ങളോളം പ്രണയിച്ചയാൾ നി വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊല്ലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു .കൊല്ലം കൊട്ടിയം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ശബ്ദരേഖയും പുറത്ത് വന്നിരുന്നു .അതിനെ തുടർന്ന് വിവാഹത്തിൽ നിന്നു പിന്മാറിയ യുവാവിനെ കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നു .വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കാമുകൻ പിന്മാറിയതോടെയാണ് റംസീന എന്ന യുവതി കുട്ടിയത്തെ വീട്ടിൽ ജീവൻ ഒടുക്കിയത് . ഇതിനു പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയർന്നത് .
https://www.facebook.com/Malayalivartha