കന്യാസ്ത്രീ പ്രസവിച്ച സംഭവം; പുരോഹിതനെതിരെ നടപടി വേണമെന്ന് വിശ്വാസി സമൂഹം; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു; ഇത്തരക്കാരെ സംരക്ഷിക്കുന്നത് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകും

പള്ളി വികാരിയുടെ പീഡനത്തെ തുടര്‍ന്ന് കന്യാസ്ത്രീ പ്രസവിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിശ്വാസി സമൂഹം രംഗത്ത്. താമരശേരി രൂപതയില്‍ പെട്ട പൂവാറംതോട് സെന്റ് മേരിസ് പള്ളി വികാരിയായിരുന്ന ഫാ. ജോമോന്‍ കണ്ടത്തിങ്കര കണ്ണോം പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്നപ്പോള്‍ കോണ്‍വെന്റിലെ കന്യാസ്ത്രിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഗര്‍ഭിണിയായ അവര്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ രൂപതാ അധികാരികള്‍ ഇടപെട്ട് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ആര്‍ക്കെതിരെയും നിയമനടപടി എടുത്തില്ല. ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിശ്വാസി സമൂഹം രംഗത്ത് വന്നത്.
ഇത്തരക്കാരായ പുരോഹിതരുടെ മേല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് കാതലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റ് (കെസിആര്‍എം) ആവശ്യപ്പെടുന്നത്. കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായ എംഎല്‍ ജോര്‍ജ് കത്തിലൂടെയും വീഡിയോയിലൂടെയും നവംബര്‍ 24 നു സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത് സംഭവം മനുഷ്യത്വരഹിതവും വേദനാജനകവും ക്രിസ്തുമത വിശ്വാസികള്‍ക്ക് അപമാനകരവുമാണെന്നാണ് കെസിആര്‍എം സെക്രട്ടറി ജോര്‍ജ് ജോസഫ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത്തരത്തില്‍ നിരവധി കുറ്റങ്ങളാണ് മഠങ്ങളില്‍ നടക്കുന്നത് എന്ന് കത്തില്‍ പറയുന്നു. ഇതിനായി ഒരു പ്രത്യേക മഠം തന്നെ ഉള്ളതായും എംഎല്‍ ജോര്‍ജിന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന ഫാ. റോബിന്റെ കേസുമായാണ് ഈ സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. അന്നും സമാനമായി കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റിയിരുന്നു. കുറ്റക്കാരെ പുരോഹിതന്മാരും കന്യാസ്ത്രികളും ശിക്ഷയില്‍ നിന്നും രക്ഷപെടുന്നത് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപിക്കുന്നു.
ഇതിന് പുറമെ, നിരവധി മഠങ്ങളില്‍ നടന്ന കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങള്‍ പലതും കൊലപാതകങ്ങളാണെന്ന് സൂചനയുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നതായും കെസിആര്‍എം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha