ഒരുമുഴം മുമ്പേ തന്നെ... മൂന്നാം വട്ടവും നോട്ടീസ് നല്‍കിയതിനു പിന്നാലെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായ സി.എം. രവീന്ദ്രന്റെ രോഗവിവരം വിശദമായി അന്വേഷിച്ച് ഇഡി; രവീന്ദ്രന്‍ വരുമ്പോള്‍ മാത്രം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതെന്തിന്; കേന്ദ്ര ഡോക്ടര്‍മാരുടെ സേവനം തേടാനുറച്ച് ഇഡി; രോഗമില്ലെങ്കില്‍ ശിവശങ്കറിന്റെ വഴിയേ തന്നെ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ മൂന്ന് വട്ടം അഡ്മിറ്റായപ്പോഴും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. നേരത്തെ ശിവശങ്കര്‍ എത്തിയപ്പോഴും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും ആദ്യത്തെ രണ്ട് തവണയും രവീന്ദ്രനെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. ഇപ്പോഴാകട്ടെ വാര്‍ഡിലും. അതായത് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സാരം. എന്നിട്ടും മെഡിക്കല്‍ ബോര്‍ഡ് എന്തിനെന്ന ചോദ്യമാണ് ഇഡി ചോദിക്കുന്നത്. നിയമപരമായി ഇഡിയെ കബളിപ്പിക്കാനാണോയെന്ന സംശയവും ഉയരുന്നു. അതിനാല്‍ തന്നെ കേന്ദ്ര സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം ഇഡി തേടാന്‍ സാധ്യതയുണ്ട്. രോഗമുണ്ടെങ്കില്‍ രവീന്ദ്രനെ തൊടില്ല. അഭിനയമാണെങ്കില്‍ ശിവശങ്കറിന്റെ വഴിയായിരിക്കും.
അതേസമയം തുടര്‍ച്ചയായി മൂന്നാംവട്ടവും നോട്ടീസ് നല്‍കിയതിനു പിന്നാലെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ രവീന്ദ്രന്‍ ഇന്ന് ഇ.ഡി മുമ്പാകെ ഹാജരാവില്ലെന്നാണ് സൂചന. ഹാജരാവില്ലെന്ന് രവീന്ദ്രന്‍ അറിയിച്ചിട്ടില്ല. ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ നടപടിയെടുക്കും.
രവീന്ദ്രന് കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നാണ് വിശദീകരണം. തുടര്‍ച്ചയായി തലവേദനയുള്ളതിനാല്‍ എം.ആര്‍.ഐ. സ്‌കാന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണിത്. സ്‌കാനിംഗിന് ശേഷമേ രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യൂ. കടുത്ത തലവേദന, ന്യൂറോ പ്രശ്‌നങ്ങള്‍, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്‍ ബുധനാഴ്ച മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയത്. മുന്‍പ് രണ്ടു തവണ ഇ.ഡി ചോദ്യം ചെയ്യലിനെത്താന്‍ നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ആദ്യ തവണയും, ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ടാം തവണയും അദ്ദേഹം ഹാജരായില്ല. പിന്നാലെയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സയച്ചത്. ഹാജരാവാതിരുന്നാല്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ഇ.ഡി ആലോചിക്കുന്നുണ്ട്.
അതേസമയം, രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധ ജീവിതത്തിനുടമയാണെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍, ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നു രവീന്ദ്രനെ ആരൊക്കെയോ തടയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. രവീന്ദ്രന്റെ ആശുപത്രി വാസത്തിനെതി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
സി.എം. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എല്ലാവര്‍ക്കും അദ്ദേഹത്തില്‍ നല്ല വിശ്വാസമാണ്. ആ വിശ്വാസമാണ് പത്ത് മുപ്പത് വര്‍ഷക്കാലമായി അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പവും പ്രതിപക്ഷനേതാവിനൊപ്പവുമെല്ലാം പ്രവര്‍ത്തിക്കുന്നത്. രവിയെ കുടുക്കാന്‍ ശ്രമിക്കുന്നതെന്തിന് വേണ്ടിയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. രവീന്ദ്രന്‍ മനഃപൂര്‍വം മാറി നില്‍ക്കുന്നതല്ല. അദ്ദേഹം രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യമെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം സി.എം.രവീന്ദ്രനും ഭീഷണിയുണ്ടെന്നിരിക്കെ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.ഡി യുടെ ചോദ്യംചെയ്യല്‍ അടുക്കുമ്പോഴേക്കും രവീന്ദ്രന്‍ ആശുപത്രിയിലാവുകയാണ്. ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കാന്‍ എയിംസിലെ വിദഗ്ദ്ധ സംഘത്തെ എത്തിക്കണം എന്നാണ് ചെന്നിത്തല പറയുന്നത്. ഇങ്ങനെ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കിടയിലാണ് ഇഡി കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്.
or
https://www.facebook.com/Malayalivartha