അമ്പരന്ന് സഖാക്കള്‍... സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര നിര്‍ദേശം; ഏത് ഉന്നതനാണെങ്കിലും പൊക്കാന്‍ അനുമതി; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു; ഇനിയെല്ലാം നിര്‍ണായകം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കേട്ട് ജഡ്ജി പോലും ഞെട്ടിയിരിക്കുകയാണ്. ഇതോടെ അന്വേഷണത്തില്‍ ഉറക്കം തൂങ്ങിയിരുന്ന കസ്റ്റംസിന് സുവര്‍ണാവസരമാണ് ലഭിച്ചത്. സ്വപ്ന തന്നെ ഉന്നതരുടെ പേര് പറഞ്ഞതോടെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കൂടി വേണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയുമെങ്കിലും രാഷ്ട്രീയമായ തീരുമാനം വളരെ പ്രധാനമാണ്. അതോടെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസിലെ ഉന്നത ബന്ധമടക്കമുള്ള പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ കമ്മിഷണറെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മിഷണറോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്ക് മുന്നേ കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുത്തിരുന്നു. ഇതിലും ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ അറസ്റ്റുകളിലേക്ക് പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായെന്നാണ് സൂചന.
ശിവിശങ്കരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ അടുത്ത ഘട്ടത്തില്‍ അറസ്റ്റിലേക്ക് പോകുമെന്ന് കരുതുന്നത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ്. അദ്ദേഹത്തിന് ഇഡിയാണ് നോട്ടീസ് നല്‍കിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമാകും മറ്റു ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ കസ്റ്റംസ് നീക്കങ്ങളെ ഭയക്കുന്നവരുടെ കൂട്ടത്തില്‍ രവീന്ദ്രനുമുണ്ട്.
അതിനിടെ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും. സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ചൂണ്ടിക്കാട്ടി.
കോടതിയില്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന ഭീഷണിയുടെ കഥകള്‍ വിവരിച്ചത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇത് ശരിയാണെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്. സ്വപ്നയില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ്ഈ നിഗമനത്തിലേക്ക് കസ്റ്റംസ് എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടി കോഫേപോസ അതോറിറ്റിക്കും സ്വപ്ന പരാതി നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ റിബിന്‍സിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. വിദേശത്ത് നിന്നും സ്വര്‍ണം അയച്ചതിലടക്കം റിബിന്‍സിന്റെ പങ്ക് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിന് ശേഷം റിബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നേരത്തെ എന്‍.ഐ.എ റിബിന്‍സിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ജയില്‍ വകുപ്പ് നിഷേധിക്കുകയാണ്. സ്വപ്നയെ ജയിലില്‍ ആരൊക്കെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്നയെ കണ്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇങ്ങനെ ദിവസം തോറും കാര്യങ്ങള്‍ മാറി മറിയുന്നതിനിടയിലാണ് സുമിത്കുമാറിന്റെ ഡല്‍ഹി യാത്ര. ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha