എല്ലാവരും ക്യൂവിലേക്ക്... തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് സ്വപ്നയുടെ ലിസ്റ്റില്‍ പേരുള്ളവരെ ഒന്നൊന്നായി പൊക്കാന്‍ നീക്കം; സ്വപ്ന രഹസ്യമൊഴി നല്‍കിയിരിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും; ലിസ്റ്റിലുള്ളവരുടെ പേരുകേട്ട് കോടതി പോലും ഞെട്ടിയതോടെ അന്വേഷണം ശക്തമാക്കാന്‍ ഡോവലിന്റെ നിര്‍ദേശം

കേരളത്തെ സംബന്ധിച്ച് ഇനി വരാനിരിക്കുന്നത് സര്‍ജിക്കല്‍ അറ്റാക്കാണ്. കോടതിയേപ്പോലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അന്വേഷണ ഏജന്‍സികളുടെ ഏകോപന ചുമതലയുള്ള രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഇതോടെ സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ നീക്കം തുടങ്ങി. അതിനായി സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ കോടതിയെ സമീപിക്കും.
ആദ്യം കസ്റ്റംസും പിന്നാലെ, എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ നീക്കത്തിലാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കേന്ദ്ര ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭരണഘടനാ പദവിയുള്ള ഉന്നതര്‍ക്കെതിരെ ഉള്‍പ്പെടെ സ്വപ്ന മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം തുടര്‍ നടപടിക്കൊരുങ്ങുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ചില പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുമുണ്ട്.
തനിക്ക് വധഭീഷണിയുണ്ടായെന്ന വെളിപ്പെടുത്തലും കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര ഏജന്‍സികളെ കൂടാതെ, വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസും വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ മൊഴിയെടുക്കാന്‍ വിജിലന്‍സും ജയിലിലെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും സ്വപ്നയെ കാണുന്നുണ്ട്. അതിനാല്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയത് പൊലീസോ ജയില്‍ ഉദ്യോഗസ്ഥരോ ആകാമെന്നാണ് അവരുടെ വിലയിരുത്തല്‍.
നവംബര്‍ 25ന് മുമ്പ് പലവട്ടം ജയിലിലെത്തിയ നാലംഗ സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന കോടതിയില്‍ പറഞ്ഞത്. അതിനു മുമ്പും ഭീഷണിയുണ്ടായി.
നവംബര്‍ 18നാണ് സ്വപ്നയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം പുറത്തുവന്നത്. മുമ്പ് ഭീഷണിപ്പെടുത്താന്‍ ജയിലിലെത്തിയവരോ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരോ റെക്കോഡ് ചെയ്ത ശബ്ദരേഖയിലെ ഒരു ഭാഗം പുറത്തുവിട്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ സംശയിക്കുന്നത്. രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍.
എന്നാല്‍, അന്വേഷണം തുടങ്ങുന്നതിനു മുമ്പേ സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണ്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നാ സുരേഷിനെ പാര്‍പ്പിച്ചിരുന്നത്. അവിടെയെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും വിവരങ്ങളും ഫോണ്‍ വിളികളുടെ വ്യക്തമായ തെളിവുകളുമുണ്ടെന്ന് ജയില്‍വകുപ്പ് വിശദീകരിക്കുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രവീന്ദ്രന് ഉണ്ടെന്നാണ്പറയുന്നത്. തലച്ചോറിന്റെ എംആര്‍ഐ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചിട്ടില്ല. അത് കഴിഞ്ഞ് മാത്രമേ ഡിസ്ചാര്‍ജ് തീരുമാനിക്കുകയുള്ളു. അതിനിടയില്‍ ഇഡി നിര്‍ണായക നീക്കം നടത്തുമോയെന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം.
https://www.facebook.com/Malayalivartha