വൈകാതെ വിളിച്ചുവരുത്തും... ഉന്നതനെ ഉടന്‍ കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് സൂചന; കസ്റ്റംസിന് പുറമേ സ്വര്‍ണക്കളളക്കടത്തിലും ഡോളര്‍ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നരെയെല്ലാം വിളിച്ചു വരുത്തും

ഉന്നതനെ ഉടന്‍ കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചു വരുത്തുമെന്ന് കസ്റ്റംസിലെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചു. സ്വര്‍ണക്കളളക്കടത്ത് കേസിലും ഡോളര്‍ ഇടപാടിലും സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് തേടി കസ്റ്റംസ് ഇന്ന് കോടതിയെ സമീപിക്കുന്നതു തന്നെ ഉന്നതരെയെല്ലാം കൊച്ചിയിലെത്തിക്കാന്‍ വേണ്ടിയാണ്. ഭരണഘടനാ പദവിയുളള ഉന്നതര്‍ക്കെതിരെയടക്കം സ്വപ്ന മൊഴി നല്‍കിയെന്ന ആരോപണം നിലനില്‍ക്കെയാണ് അന്വേഷണസംഘം തുടര്‍ നടപടിക്ക് ഒരുങ്ങുന്നത്. കസ്റ്റംസിന് പുറമേ സ്വര്‍ണക്കളളക്കടത്തിലും ഡോളര്‍ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നരെയെല്ലാം വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.
രഹസ്യമൊഴി കൈയില്‍ കിട്ടിയാലുടന്‍ ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതനെയടക്കം കൊച്ചിയില്‍ വിളിച്ചു വരുത്തുന്ന സമയം തീരുമാനിക്കും. സ്വര്‍ണകേസ് ഉന്നതനെ കുറിച്ച് കേരളം ഏറെ നാളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും താടിയുള്ള സുന്ദരന്റെ പേര് ബിജെപി സംസ്ഥാന പ്രസിഡന്റാണ് പുറത്തുവിട്ടത്. 5 ജില്ലകളിലെ തദ്ദേശ തെരഞ്ഞടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു സുരേന്ദ്രന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ആരോപണ വിധേയനായ വ്യക്തിക്ക് നിഷേധിക്കാന്‍ 24 മണിക്കൂറിലധികം അവസരം ലഭിച്ചെങ്കിലും അദ്ദേഹം മൗനത്തിലാണ് ഇപ്പോഴും. സുരേന്ദ്രന്റെ പ്രസ്താവന വന്നതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ അദ്ദേഹത്തിന്റെ പേര് തുറന്നു പറഞ്ഞു. പിന്നാലെ ചാനലുകളുടെ അന്തി ചര്‍ച്ചക്കെത്തിയ ആനത്തലവട്ടവും ആ പേര് തുറന്നു പറഞ്ഞതോടെ വിവാദം പുതിയ വഴിയിലേക്ക് തിരിഞ്ഞു.
എന്നാല്‍ അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ താനൊന്നും പറയുന്നില്ല എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. സുരേന്ദ്രന്‍ ആരുടെയെങ്കിലും പേര് പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മുരളി പറയുകയും ചെയ്തു.
അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നുവെന്നാണ് സുരേന്ദന്‍ പറഞ്ഞത്. നേതാക്കളുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് കേരളത്തില്‍ ഉള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രന്‍. അഴിമതിയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും ഉടന്‍ കോടതിയെ സമീപിക്കും. ഇതിനിടെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് മൂന്നാം തവണയും നോട്ടീസ് നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഭ്യൂഹമുണ്ട്. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം വിരളമാണ്. അങ്ങനെ സംഭവിച്ചാല്‍ കീഴടങ്ങലായിരിക്കും ഏക പോം വഴി. കീഴടങ്ങിയാല്‍ അറസ്റ്റും ഒപ്പം ഉണ്ടാകും.
ആരോപണ വിധേയനായ ഉന്നതനെ സംരക്ഷിക്കാന്‍ സി പി എം തയ്യാറായിട്ടില്ല എന്നതാണ് ആശ്ചര്യകരം. തല്‍കാലം ആരെയും സംരക്ഷിക്കേണ്ടതില്ലെന്നാണ് സി പി എം തീരുമാനം. ഇലക്ഷന്‍ പൂര്‍ത്തിയാകുന്നതു വരെയെങ്കിലും സി എം രവീന്ദ്രന്‍ ഉള്‍പ്പെടെ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനിച്ചത്. ഇതിന് വിരുദ്ധമായി സിഎം. രവീന്ദ്രനെ അനുകൂലിച്ച് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത് പാര്‍ട്ടിയുടെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. രവീന്ദ്രന്‍ സത്യസന്ധനാണെന്ന് കടകംപള്ളി സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിലും പാര്‍ട്ടി നേതാക്കള്‍ക്ക് അത്യപ്തിയുണ്ട്. അതെങ്ങനെ കടകംപള്ളിക്കറിയാം എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. ഏതായാലും വരുന്ന മണിക്കൂറുകള്‍ നിര്‍ണായകമാണ്. എന്തും എപ്പോഴും സംഭവിക്കാം.
"
https://www.facebook.com/Malayalivartha