കരണം മറിഞ്ഞ് കാര്യങ്ങള്‍... പേരുദോഷം കേള്‍പ്പിക്കാതെ ഇഡിക്ക് മുമ്പില്‍ ഹാജരാകണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടും സിഎം രവീന്ദ്രന്‍ കേട്ടില്ല; മറ്റാരും രംഗത്ത് വരാതിരിക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രവിയെ സംശുദ്ധനെന്നും മൂന്നല്ല മുപ്പത് തവണയെങ്കിലും എന്ന് പറഞ്ഞ് ഇഡിയെ വെല്ലുവിളിച്ചതെന്തിന്; തിങ്കളാഴ്ച കൂടി കഴിപ്പിക്കാനുറച്ച് അണിയറ നീക്കം

മുഖ്യമന്ത്രിയുടെ അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എല്ലാവര്‍ക്കും അദ്ദേഹത്തില്‍ നല്ല വിശ്വാസമാണ്. ആ വിശ്വാസമാണ് പത്ത് മുപ്പത് വര്‍ഷക്കാലമായി അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പവും പ്രതിപക്ഷനേതാവിനൊപ്പവുമെല്ലാം പ്രവര്‍ത്തിക്കുന്നത്. രവിയെ കുടുക്കാന്‍ ശ്രമിക്കുന്നതെന്തിന് വേണ്ടിയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. രവീന്ദ്രന്‍ മനഃപൂര്‍വം മാറി നില്‍ക്കുന്നതല്ല. അദ്ദേഹം രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യം. മൂന്നല്ല മുപ്പത് തവണ വിളിച്ചാലും രോഗിയാണെങ്കില്‍ എങ്ങനെ ഹാജരാകുമെന്നാണ് കടകംപള്ളി ചോദിച്ചത്. കടകംപള്ളിയുടെ ഈ രംഗത്തുവരല്‍ ആര്‍ക്ക് വേണ്ടിയാണെന്ന് ഇപ്പോഴേ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
അതേസമയം സി.എം.രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്നു കൊച്ചിയില്‍ എത്തേണ്ടിയിരിക്കെ ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച രവീന്ദ്രന്‍ ഇപ്പോഴും അവിടെ തുടരുകയാണ്. മൂന്നാം തവണയാണു രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയത്.
ആദ്യം കോവിഡ് ബാധിച്ചും പിന്നീട് കോവിഡനന്തര ചികിത്സയുടെ പേരു പറഞ്ഞുമാണ് ഒഴിഞ്ഞു നിന്നതെങ്കില്‍ ഇപ്പോള്‍ കഴുത്തിനും തലയ്ക്കും വേദനയും അനുബന്ധ പ്രശ്‌നങ്ങളുമാണു ഡോക്ടര്‍മാരോടു പറഞ്ഞിട്ടുളളത്. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നശേഷം എംആര്‍ഐ സ്‌കാനിങ്ങിനു വിധേയനാക്കി. ഇതിന്റെ ഫലം രാത്രി ലഭിച്ചെങ്കിലും അതിന്റെ വിലയിരുത്തല്‍ നടത്തിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
മറ്റു ചില പരിശോധനകള്‍ കൂടി ഇന്നു നടക്കും. മെഡിസിന്‍ വിഭാഗത്തിലാണു രവീന്ദ്രനെ പ്രവേശിപ്പിച്ചത്. പരിശോധനാഫലങ്ങള്‍ ലഭിച്ചശേഷം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും.
അതേസമയം സി.എം.രവീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രവീന്ദ്രന് മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജാവാനാണ് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. കോവിഡ് ബാധിതനായതിനാല്‍ ആദ്യം ഹാജരായില്ല. രണ്ടാമത് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സയ്‌ക്കെന്ന പേരില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്മിറ്റായി. വടകരയില്‍ രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയതോടെ, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി. അതിന് പിന്നാലെ ഇഡി നോട്ടീസ് നല്‍കിയതോടെയാണ് വീണ്ടും ആശുപത്രിയിലെത്തിയത്.
എന്തായാലും തിങ്കളാഴ്ചവരെ രവീന്ദ്രന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകാന്‍ സാധ്യത കുറവാണ്. കാരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തന്നെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ്. അതിനാല്‍ അതിന് മുമ്പ് ഹാജരായാല്‍ ചാനലുകളെല്ലാം അതിന് പുറകേയാകും അതിനാല്‍ ചൊവ്വാഴ്ച കഴിഞ്ഞ് ഹാജരാകാനായിരിക്കും ശ്രമിക്കുക. എന്നാല്‍ ഇഡിയുടെ നീക്കം എന്താണെന്ന് പറയുക വയ്യ.
https://www.facebook.com/Malayalivartha