അഭയ കേസിൽ പ്രതികളുടെ വാദം പൂർത്തിയായി; അഭയ കേസിൽ താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റ് പലരും ആണെന്നും ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ, പുലർച്ചെ കോൺവെന്റിൽ വച്ച് പ്രതികളെ കണ്ടുവെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ
സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം ഇന്ന് (ഡിസംബർ 9) ഒരു ദിവസം കൊണ്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ പൂർത്തിയായി. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷൻ നാളെ മറുപടി വാദം പറയും (ഡിസംബർ 10). പ്രോസിക്യൂഷൻ സാക്ഷികളായി സിബിഐ 49 പേരെ കോടതിയിൽ വിസ്തരിച്ചു. പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കാൻ പ്രതികൾക്ക് സാധിച്ചില്ല.
അഭയ കേസിൽ താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റ് പലരും ആണെന്നും ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ സിബിഐ കോടതിയിൽ വാദിച്ചു. സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണെന്ന് ഒന്നാം പ്രതി ഫാ.കോട്ടൂർ വാദിച്ചു. ദൃക്‌സാക്ഷിയും പ്രോസിക്യൂഷൻ മൂന്നാം സാക്ഷിയുമായ അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ കോൺവെന്റിൽ വച്ച് പ്രതികളെ കണ്ടുവെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.
കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെൻ്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെൻ്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെൻ്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.
https://www.facebook.com/Malayalivartha