മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല; വോട്ടര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കി; രണ്ടാംഘട്ട വോട്ടെടുപ്പിനിടെ കല്ലുകടികള്‍ ഏറെ; വോട്ടിംഗ് മിഷനുകള്‍ പണി മുടക്കുന്നു; പ്രതിഷേധവുമായി വോട്ടര്‍മാര്‍; വോട്ടിംഗ് സമയം വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

തന്റെ വോട്ടവകാശം കൃത്യമായി നിയോഗിക്കുന്ന താരമാണ് നടന്‍ മമ്മൂട്ടി. പക്ഷേ ഇത്തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇതോടെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവും ശക്തമാകുകയാണ്.
ഇതിനിടെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ തുടക്കത്തിലെ തന്നെ പല ബുത്തുകളിലും വോട്ടിംഗ് മെഷില്‍ പണിമുടക്കിയത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ 35-ാം ഡിവിഷന്‍ കാംപ്യന്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. യന്ത്രത്തകരാറിനെ തുടര്‍ന്ന് പോളിങ് വൈകുകയാണ്. തൃശൂര്‍ പാണഞ്ചേരിയിലെ ഒമ്പതാം വാര്‍ഡില്‍ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എള0കുള0 ഡിവിഷനിലെ ബൂത്തില്‍ മോക് പോളിംഗില്‍ തടസപ്പെട്ടു. നാലാം നമ്പര്‍ പോളി0ഗ് ബൂത്തിലാണ് പ്രശ്‌ന0. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തില്‍ മോക്ക് പോളി0ഗ് ആരംഭിച്ചു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ എസ്ബി സ്‌കൂളിലെ വോട്ടിങ്ങും മെഷീന്‍ തകരാറു മൂലം തടസപ്പെട്ടു. ഇതോടെ വോട്ടിംഗ് സമയം വര്‍ധിപ്പിക്കണെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തുകള്‍ക്ക് മുന്നില്‍ കാണാനാവുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്. കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം, ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ് ഇന്നത്തെ വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha