ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി; ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ് കിടന്ന ശശികലയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്തിവ് തൂങ്ങി ജീവനൊടുക്കി. വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത് തുരുത്തുമ്മ പത്ത്പറയില്‍ പുരുഷോത്തമ(58)നാണ് ഭാര്യ ശശികല(55)യെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങി മരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു സംഭവം. ശശികലയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പുരുഷോത്തമന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ് കിടന്ന ശശികലയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ ശശികല തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പുരുഷോത്തമന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മക്കള്‍: സനൂപ്, സൗമ്യ. മരുമകന്‍ മധു.
https://www.facebook.com/Malayalivartha