കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്ന സിവിൽ പോലിസ് ഓഫിസർ മരിച്ചു; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം
കോവിഡ് ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സിവിൽ പോലിസ് ഓഫിസർ മരിച്ചു. വൈക്കം പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫിസർ വെള്ളൂർ വെളിയിൽ മാത്യൂസ് (51) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.
കൊവിഡ് ബാധിച്ച മാത്യൂസ് കഴിഞ്ഞ നവംബർ 21 നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സ്ഥിതിഗതി ഗുരുതരമായതോടെ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയുണ്ടായി. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബിൻസി. മക്കൾ:മോസസ്, ജേക്കബ്.
https://www.facebook.com/Malayalivartha