സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്നതും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 17ന് യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്നതും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 17ന് യോഗം വിളിച്ചു. പൊതുപരീക്ഷ നടക്കുന്ന പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജനുവരിയില്‍ ക്ലാസ് തുടങ്ങുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ൗ മാസം 17 മുതല്‍ പത്ത്, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരുദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയശേഷം ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ ആവര്‍ത്തനം (റിവിഷന്‍) നടത്തി ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചന. വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പാദ, അര്‍ധവാര്‍ഷിക പരീക്ഷ അനുഭവമില്ലാത്ത സാഹചര്യത്തില്‍ പൊതുപരീക്ഷക്ക് മുന്നോടിയായി മോഡല്‍ പരീക്ഷ നടത്തുന്നതിന്റെ സാധ്യതയും പരിശോധിക്കും. ജനുവരി മുതല്‍ കോളജുകള്‍ ഘട്ടംഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha