സർക്കാരിനെതിരായ ജനവികാരമില്ല; കോട്ടയം ജില്ലാ പഞ്ചായത്തിൽ ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും; വ്യക്തിപരമായ കഴിവിനാണ് വോട്ടെന്ന് പി.സി ജോർജ് എം.എൽ.എ

കോട്ടയം ജില്ലയിൽ പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പി.സി ജോർജ് എം.എൽ.എ. വോട്ട് രേഖപ്പെടുത്തി . ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നും പി.സി. ജോർജ് പറഞ്ഞു. സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും എൽ.ഡി.എഫ് എന്നോ, യു.ഡി.എഫ് എന്നോ നോക്കില്ലന്നും പി.സി ജോർജ് അറിയിച്ചു . അദ്ദേഹം രാവിലെ ഒൻപതരയോടെ വോട്ട് രേഖപ്പെടുത്തിയിരുന്നു . കുറ്റി പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത് . ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപമെത്തിയാണ് വോട്ട് ചെയ്തത്. കോട്ടയം ജില്ലാ പഞ്ചായത്ത് അര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു .
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് രാവിലെ എട്ടു മണിയോടെ ആരംഭിച്ചിരുന്നു . കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയിരിക്കുന്നത് . ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് മുന്നണികൾക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നു. കോട്ടയം,എറണാകുളം,തൃശൂർ,വയനാട്,പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോൺഗ്രസ് ഇരു വിഭാഗങ്ങൾക്കും അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെ ജനവിധി.
https://www.facebook.com/Malayalivartha