അശ്ലീല വീഡിയോ കാണുന്ന പെണ്‍കുട്ടികള്‍ എല്ലാവരെയും ആ കണ്ണോടെയാകും കാണുക.... വൈദികന്റെ പ്രസംഗം വിവാദത്തില്‍

അശ്ലീല വീഡിയോകള്‍ കാണുന്ന പെണ്‍കുട്ടികളെ എല്ലാവരും മോശം കണ്ണോടെയാകും കാണുക എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വൈദികന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിലാക്കുന്നു. റെവറന്റ് ഡോ.തോമസ് കോഴിമല എന്ന് പേരുള്ള വൈദികന്റെ പ്രസംഗം ക്രിസ്തീയ ഗ്രൂപ്പുകളിലൂടെയാണ് പുറത്തുവന്നത്. തുടര്‍ന്ന് നിരവധി പേര്‍ പ്രസംഗ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. വൈദികന്‍ നടത്തുന്ന പ്രസംഗത്തിന്റെ ഒരു ഭാഗത്താണ് ഇത്തരത്തിലുള്ള പരാമര്‍ശമുള്ളത്.
അശ്ലീല ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ തലച്ചോറില്‍ എപ്പിനെഫ്രിന്‍ എന്ന് പേരുള്ള ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുമെന്നും ഇത് പെണ്‍കുട്ടികളെ പ്രത്യേകിച്ചും കാര്യമായി ബാധിക്കുമെന്നും തുടര്‍ന്ന് അവര്‍ ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുമെന്നുമാണ് വൈദികന്‍ പറയുന്നത്.
എന്നാല്‍ ഈ ഹോര്‍മോണ്‍ ആണ്‍കുട്ടികളുടെ തലച്ചോറുകളിലും ഉത്പാദിപ്പിക്കപ്പെടില്ലേ എന്നും അവരും ഇത്തരം വീഡിയോകള്‍ക്ക് അടിമപ്പെടുകയില്ലേ എന്നുംപ്രസംഗത്തിനെതിരെ രംഗത്ത് വരുന്നവര്‍ ചോദിക്കുന്നുണ്ട്. അശ്ലീല വീഡിയോകളുടെ സ്വാധീനം ആണ്‍, പെണ്‍, ട്രാന്‍സ് വ്യക്തികള്‍ക്ക് ഒരുപോലെ തന്നെയാണെന്നും എന്തിന് പെണ്‍കുട്ടികളുടെ കാര്യം മാത്രം ഇത്തരത്തില്‍ എടുത്ത് പറയാന്നുവെന്നും ഇവര്‍ ചോദിക്കുന്നുണ്ട്.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
'തിന്മ കാണാതിരിക്കാന്‍ കണ്ണു പൊത്തണം. ഈ പോണോഗ്രഫി എന്നു പറയും. ഇത്തരം ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അതിന് അഡിക്ഷനാകും. പ്രത്യേകിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മുടെ തലച്ചോറില്‍ എപ്പിനെഫ്രിന്‍ (അഡ്രിനാലിന്‍) എന്നൊരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഉണ്ടാകും. പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ കാണുന്നതു മുഴുവന്‍ ഒരു കളര്‍ഫുള്‍ പടം പോലെ അത് തെളിഞ്ഞു നിക്കും.
പിന്നെ അവര്‍ ആരെ കണ്ടാലും ആ ഒരു നോട്ടമായിരിക്കും. പിന്നെ അച്ചനെ കാണത്തില്ല, പള്ളി കാണത്തില്ല കുമ്ബസാരക്കൂട് കാണത്തില്ല, അമ്മയെ കണ്ണിന് കാണത്തില്ല, അപ്പനെ കാണത്തില്ല, ഈ പെണ്‍കൊച്ചിന് ബ്ലൂഫിലിമിന്റെ അഡിക്ഷനാണ്. വിലകൂടിയ മൊബൈല്‍ വാങ്ങിക്കൊടുത്തപ്പോള്‍ അച്ഛനറിഞ്ഞില്ല, അമ്മയറിഞ്ഞില്ല ഇങ്ങനുള്ള കാര്യങ്ങള്‍ കാണുന്നുണ്ട് എന്നത്. ഏഴുമണിയാകുമ്‌ബോള്‍ മുറിയും പൂട്ടിയിരുന്ന് ഈ കൊച്ച് എന്താ കാണുന്നതെന്ന് നിരീക്ഷിക്കുന്നില്ല.'
https://www.facebook.com/Malayalivartha