Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

തട്ടിപ്പുക്കാരനെന്നു വിളിച്ചവര്‍ക്കുള്ള മറുപടി; അലി അക്ബറിന്റെ വാരിയംകുന്നത്ത് സെറ്റുയരുന്നു; ആദ്യം എത്തുക അലി അക്ബറിന്റെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? നാലു ചിത്രങ്ങള്‍ അണിയറയില്‍; വാരിയംകുന്നത്ത് വില്ലനോ നായകനോ ജനം കാത്തിയിരിക്കുന്നു

11 DECEMBER 2020 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്

ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവാദമാകുക, പിന്നിട് ഒന്നിലധികം ചലച്ചിത്ര സംവിധായകര്‍ ഒരു വ്യക്തിയെ സംബന്ധിച്ച് വിവിധ തലത്തിലുള്ള തിരക്കഥ ഒരുക്കുക, അത് സിനിമയാക്കാന്‍ മത്സരിക്കുക തുടങ്ങി നിരവധി പ്രത്യേകത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിയിരുന്നു. ചെറിയൊരു ഇടവേളക്ക് ശേഷം വാരിയംകുന്നത് വീണ്ടും ചര്‍ച്ചയാകുകയാണ്. ചരിത്രപുരുഷനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നന്‍' പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

അതെ സമയം തന്നെ സംവിധായകന്‍ അലി അക്ബറും ഇതേ കഥാപശ്ചാത്തലത്തിലുള്ള തന്റെ ചിത്രവും പ്രഖ്യാച്ചു. ചരിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അത് തുറന്ന് കാണിക്കുവാനാണ് തന്റെ ഉദ്യമമെന്നും അറിയിച്ച സംവിധായകന്‍ പ്രോജക്ടിനായി പൊതു സമൂഹത്തിനോട് ധനാഭ്യര്‍ത്ഥനയും നടത്തിയിരുന്നു. ഇപ്പോള്‍ ഏകദേശം ഒരു കോടിയ്ക്ക് മേല്‍ തുക ഇത്തരത്തില്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ അലി അക്ബര്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ കബളിപ്പിച്ച് പണം തട്ടാനുള്ള വിദ്യയാണ് സിനിമാ പ്രഖ്യാപനത്തിലൂടെ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടി ചില ഫോട്ടോകളിലൂടെ നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

അടുത്തിടെ മൂകാംബികാ ക്ഷേത്രത്തില്‍ '1921' എന്ന തന്റെ സിനിമയുടെ തിരക്കഥ സമര്‍പ്പിച്ച് സംവിധായകന്‍ അലി അക്ബര്‍ പ്രാര്‍ത്ഥിച്ചിരുന്നു. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ തിരക്കഥ സമര്‍പ്പിച്ച വിവരവും ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നത്. 'മമധര്‍മ്മ' എന്ന പേരില്‍ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചാണ് സിനിമ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രീകരണത്തിനായി 6 കെ ക്യാമറ എത്തിയ വിവരം അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനൊപ്പം ചരിത്ര സിനിമയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍, ഖുക്രി കത്തികള്‍ എന്നിവയുടെ ചിത്രങ്ങളും പുറത്തു വിട്ടു.

സിനിമയുടെ സെറ്റിടാന്‍ 900 സ്‌ക്വയര്‍ ഫീറ്റില്‍ നടക്കുന്ന പ്രവര്‍ത്തികളുടെ ചിത്രങ്ങളും പുറത്തുവന്നു കഴിഞ്ഞു. ഇനിയും ഈ സിനിമയില്‍ അഭിനയിക്കുന്ന നടീ നടന്‍മാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ട്രോളുകളിലൂടെ എതിരാളികള്‍ ഇപ്പോഴും അലിഅക്ബറിന്റെ സിനിമയെ ട്രോളാറുണ്ട്. എന്നാല്‍ ഇതിനെയും പബ്‌ളിസിറ്റിക്കായി ഉപയോഗിച്ചാണ് സംവിധായകന്‍ തന്റെ പദ്ധതി കൂടുതല്‍ പേരില്‍ എത്തിക്കുന്നത്.

അതെ സമയം ആരാണ് സിനിമയിലെ താരങ്ങള്‍ എന്ന് അലി അക്ബര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാട്ടുകളുടെ ജോലികള്‍ നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിയിരുന്നു. ഏതൊക്കെ താരങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പേര് പറഞ്ഞാല്‍ അധിക്ഷേപം തുടങ്ങുമെന്നും പണം സംഭാവന ചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണെന്നുമാണ് അലി അക്ബര്‍ പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ തനിക്ക് ഊര്‍ജം പകരുന്നു. ഷൂട്ടിങിന് വീട് കിട്ടില്ല എന്നാണ് കരുതിയത്. പക്ഷേ, ചിലര്‍ ഇങ്ങോട്ട് വിളിച്ച് വീട് തന്നു. നമ്പൂതിരിമനകള്‍ തരാന്‍ തയ്യാറായി. സംഭാവനകള്‍ എത്തുന്നുണ്ട്. പണം അല്ല സഹകരണമാണ് പ്രധാനമായും വേണ്ടതെന്നുമാണ് അലി അക്ബര്‍ മുകാംബികയില്‍ പറഞ്ഞിയിരുന്നു

വാരിയംകുന്നത്ത് സിനിമ വിവാദമുണ്ടായപ്പോള്‍ നാലു സിനിമകളാണ് ചലച്ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ മൂന്ന് സിനിമകളിലും വാരിയംകുന്നത്ത് നായക പരിവേഷമാണ്. എന്നാല്‍ അലി അക്ബറിന്റെ ചിത്രത്തില്‍ വില്ലന്‍ റോളാണ്. നാല് സിനിമകളും വരട്ടെ എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. എന്നാല്‍ സിനിമയ്ക്ക് പിന്നില്‍ ചിലര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആഷിക് അബു ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ആഷിഭ് അബുവിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര എന്നിവരാണ് വാരിയംകുന്നന്റെ കഥ പറയുന്ന സിനിമ എടുക്കുന്ന മറ്റു രണ്ടു പേര്‍. ഷഹീദ് വാരിയംകുന്നന്‍, ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നിങ്ങനെയാണ് സിനിമയുടെ പേരുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (9 minutes ago)

ആഘോഷവുമായി രാജ്യം  (16 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (20 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (39 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (49 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends