ലോകം ഇത്രയും ദുരിതത്തിലായിട്ടും ഒന്നും പഠിക്കാത്ത മനുഷ്യര്‍... നായയെ നടുറോഡിലൂടെ കാറില്‍ കയറു കെട്ടിയിട്ട് വലിച്ചിഴച്ചു
നായയെ നടുറോഡില്‍ കാറിന്റെ പിറകില്‍ കയറില്‍ കെട്ടി വലിച്ചു. നടുറോഡിലൂടെ ഓടുന്ന കാറിന്റെ പിറകില്‍ കെട്ടിയിട്ട നിലയിലാണ് നായ ഉള്ളത്. നെടുമ്ബാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തില്‍ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങള്‍.
നായയുടെ കഴുത്തില്‍ കെട്ടിയ കയര്‍ ഓടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും കാണാം. കാര്‍ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.കോവിഡ് കാലത്തു നിന്നു പോലും ഒന്നും പഠിക്കാത്ത മനുഷ്യന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നയന എന്ന യുവതി ഈ ദാരുണ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത് ഈ പാപം ഒക്കെ എവിടെ കൊണ്ട് കളയും എന്നാണ്, ഇതു തന്നെയാണ് ഈ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ചോദിക്കാനുണ്ടാകുക. എത്രയും വേഗം ഈ ക്രൂരത ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.വീഡിയോയില്‍ ഈ അക്രമത്തിനെതിരെ ഒരു യുവാവ് കാറിലുള്ള ആളോട് കയര്‍ക്കുന്നതും കാണാം, എന്നാല്‍ ആരെന്ന് നിലവില്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha