രോഗം ഭേദമായാല്‍ സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകും; സ്പീക്കര്‍ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും എ. വിജയരാഘവന്
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് രോഗം ഭേദമായാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ചോദ്യം ചെയ്യുന്നതിന് രവീന്ദ്രന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം.
രവീന്ദ്രന് വിഷയത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്പീക്കര്‍ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരുന്ന സി.എം. രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനു മുന്‍പ് രവീന്ദ്രന് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. തലവേദനയും ക്ഷീണവുമാണ് കാരണമായി പറഞ്ഞത്. മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം. രവീന്ദ്രന് ഒഴിവാകുകയായിരുന്നു.
https://www.facebook.com/Malayalivartha