ജെ.സി ഡാനിയേലിന്റെ മകള്‍ ലളിത ഹെന്റ്റി അന്തരിച്ചു
മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ മകള്‍ ലളിത ഹെന്റ്റി അന്തരിച്ചു.84 കാരിയായ ലളിത വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പരേതനായ ഹെന്റ്റി ജോണ്‍ ആണ് ഭര്‍ത്താവ്. മലയാളത്തിലെ ആദ്യത്തെ സിനിമ സംവിധായകനാണ് ജെ.സി ഡാനിയല്‍. ജോണ്‍ സെല്‍വനാഥന്‍, സാമുവല്‍ ആരോണ്‍, ജോസി റെ എന്നിവരാണ് മക്കള്‍.
ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനാണ് മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം. ഈ ചിത്രത്തിലഭിനയിച്ച പി.കെ റോസിയാണ് മലയാളത്തിലെ ആദ്യത്തെ നായിക. ജെ.സി ഡാനിയേലിന്റെ ജീവതത്തെ ആസ്പദമാക്കി 2013 ല്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha