മന്ത്രി എ സി മൊയ്തീന് ചട്ടം ലംഘിച്ചിട്ടില്ലെന്ന് കലക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മന്ത്രി എ സി മൊയ്തീന് വോട്ട് ചെയ്തതില്‍ ചട്ടലംഘനമില്ലെന്ന് കലക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്ബിഎസ്എല്പി സ്കൂളില്‍ പോളിങ് സമയം തുടങ്ങുന്നതിന് മുമ്ബ് മന്ത്രി വോട്ട് ചെയ്തു എന്നായിരുന്നു പരാതി. തന്റെ വാച്ചില്‍ ഏഴ് മണിയായപ്പോഴാണ് പോളിങ് ആരംഭിച്ചതെന്ന് പ്രിസൈഡിങ് ഓഫീസര്‍ വിശദീകരണം നല്‍കിയിരുന്നു. വോട്ടെടുപ്പ് തുടങ്ങേണ്ട സമയം ഏഴ് മണിയാണ്. ബൂത്തിലുണ്ടായിരുന്ന വിവിധ സ്ഥാനാര്‍ഥികളെ അറിയിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും വിദശീകരണത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനില്‍ അക്കര എംഎല്‍എ നല്കിയ പരാതി കലക്ടര്‍ എസ് ഷാനവാസ് തള്ളി. വ്യാഴാഴ്ച രാവിലെ 6.40ന് ബൂത്തില്‍ എത്തിയ മന്ത്രി 20 മിനുട്ട് ക്യൂ നിന്നു. പ്രിസൈഡിങ് ഓഫീസര്‍ പോളിങ് തുടങ്ങുകയാണെന്ന് അറിയിച്ച ശേഷമാണ് മന്ത്രി വോട്ട് ചെയ്തത്.
https://www.facebook.com/Malayalivartha